ബഹ്‌റൈൻ : കഴിഞ്ഞ രണ്ടാഴ്ചയായി നിലവിലെ സാഹചര്യങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന ബഹ്‌റൈനിലെ പ്രവാസികളെ കണ്ടെത്തി ഭക്ഷണസാധനങ്ങൾ എത്തിച്ച ബഹ്‌റൈൻ ലാൽ കെയേഴ്‌സ് രണ്ടാം ഘട്ടം എന്ന നിലയിൽ തയ്യാറാക്കിയ ഭക്ഷണ കിറ്റുകൾ വിതരണത്തിനു തയ്യാറായി. പുണ്യ റമദാൻ മാസത്തിൽ ഭക്ഷണത്തിനു ബുദ്ധിമുട്ടനുഭവിക്കുന്നവർക്കു വിതരണം ചെയ്യാൻ അത്യാവശ്യ ഭക്ഷ്യധാന്യങ്ങൾ അടങ്ങിയ നൂറോളം റമദാൻ കിറ്റുകൾ ആണ് തയാറാക്കിയിരിക്കുന്നതെന്നു ലാൽ കെയെർസ് പ്രസിഡന്റ് ജഗത് കൃഷ്ണകുമാർ, സെക്രെട്ടറി എഫ്. എം . ഫൈസൽ എന്നിവർ അറിയിച്ചു. ഇന്നു മുതൽ ബഹ്‌റൈനിലെ വിവിധ ഏരിയകളിൽ ലാൽ കെയേഴ്‌സ് പ്രവർത്തകർ അർഹരായവരെ കണ്ടെത്തി വിതരണം ചെയ്തു തുടങ്ങും. ചാരിറ്റി കൺവീനർ ജസ്റ്റിൻ ഡേവിസ്, ട്രെഷറർ ഷൈജു എന്നിവരുടെ നേതൃത്വത്തിൽ അനു കമൽ, തോമസ് ഫിലിപ്പ്, ഷാൻ, പ്രജിൽ പ്രസന്നൻ എന്നിവരാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. മറ്റു എക്സിക്യൂട്ടീവ് അംഗങ്ങൾ ആയ ഡിറ്റോ, വൈശാഖ്, ഷിബു, സുബിൻ, രതിൻ , സജീഷ്, അരുൺ നെയ്യാർ, അരുൺ തൈക്കാട്ടിൽ, അനു എബ്രഹാം, മണിക്കുട്ടൻ, അജി ചാക്കോ,രാജേഷ്, ജിനു, നജ്മൽ, വിഷ്ണു, അജീഷ്, അജിൽ എന്നിവർ കിറ്റു വിതരണത്തിനു മേൽനോട്ടം വഹിക്കുന്നു. കോവിഡ് മഹാമാരിയെ പ്രതിരോധിക്കാൻ വിവിധ തലത്തിൽ പത്മഭൂഷൺ മോഹൻലാൽ നടത്തുന്ന പ്രതിരോധ പ്രവർത്തനങ്ങൾ തങ്ങൾക്കു കൂടുതൽ പ്രചോദനം നൽകുന്നു എന്നും ലാൽ കെയെർസ് ഭാരവാഹികൾ അറിയിച്ചു.