മനാമ : കുവൈത്തിലെ മൻഗഫിൽ ഉണ്ടായ തീപിടുത്തത്തിൽ മരണമടഞ്ഞ 46 പേരുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്താനായി ലാൽകെയേഴ്‌സ് എക്സിക്യൂട്ടീവ് കമ്മിറ്റി അനുശോചന യോഗം സംഘടിപ്പിച്ചു കുവൈത്തിൽ ഉണ്ടായ തീ പിടുത്തത്തിലും ബഹ്‌റൈനിലെ മനാമ സൂക്കിലുണ്ടായ തീപിടുത്തത്തിലും കടുത്ത ആശങ്കയും ദുഃഖവും രേഖപ്പെടുത്തുന്നതായും അപകടത്തിൽ പെട്ടു മരണമടഞ്ഞവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുന്നതായും ബഹ്‌റൈൻ ലാൽകെയേഴ്‌സ് പ്രസിഡണ്ട് എഫ്. എം. ഫൈസൽ അനുശോചന യോഗത്തിൽ പറഞ്ഞു.സെക്രട്ടറി ഷൈജു കമ്പ്രത്ത് ട്രഷറർ അരുൺ. ജി. നെയ്യാർ, മറ്റു എക്സിക്യൂട്ടീവ് അംഗങ്ങളായ ഗോപേഷ് അടൂർ, വിപിൻ, വിഷ്ണു വിജയൻ, നന്ദൻ, ഭവിത് എന്നിവർ പങ്കെടുത്തു.