ലളിതം മലയാളം ബഹ്‌റൈൻ കെ എം സി സി വനിതാ വിങ് കോഴിക്കോട് കമ്മിറ്റി ഓൺലൈൻ ക്ലാസ്

ബഹ്‌റൈൻ : ലളിതം മലയാളം ബഹ്‌റൈൻ കെ എം സി സി വനിതാ വിങ് കോഴിക്കോട് കമ്മിറ്റി ലളിതം മലയാളം എന്നപേരിൽ പ്രത്യേക ഓൺലൈൻ ക്ലാസ് സംഘടിപ്പിക്കുന്നു
പെറ്റമ്മയെ പോലെ നാം കരുതുന്ന മലയാളം…. പെറ്റമ്മ നമ്മുടെ ചുണ്ടിൽ നുകർന്നു തന്ന അമ്മിഞ്ഞ പാല് പോലെ നമ്മുടെ കാതുകളിൽ ആദ്യം കേട്ട അശരീരി അമ്മ എന്ന മലയാളത്തിന്റെ അക്ഷര സ്ഫുടങ്ങളാണ്……
മുത്തു പവിഴങ്ങൾ കോർത്ത സ്വർണ്ണ നൂലുകൾ പോലെ തിളക്കമുള്ളതാണ് മലയാളമെന്ന്‌ നമ്മുടെ പ്രിയ കവി ഒ എൻ വി കുറുപ്പ് പാടി പുകഴ്ത്തിയ മലയാളം പഠിക്കാൻ അവസരം നഷ്ടപെടുന്ന പ്രവാസി കുരുന്നുകൾക്കായി ബഹ്‌റൈൻ കെഎംസിസി കോഴിക്കോട് ജില്ലാ മിഷൻ 50 പദ്ധതിയുടെ ഭാഗമായി വനിതാ വിംഗ് നടത്തുന്ന മലയാളം പാഠശാല ക്ലാസ്സിൽ ചേർന്നു പഠിക്കാൻ അവസരമൊരുക്കുന്നു.
പ്രഗത്ഭരായ അധ്യാപകരുടെ കാർമ്മികേയത്വത്തിൽ ആറു വയസ്സ് മുതൽ പതിമൂന്നു വയസ്സ് വരെയുള്ള വിദ്യാർത്ഥികൾക്കായി ഒരുക്കുന്ന ഈ അവസരം പാഴാക്കാതിരിക്കുക. വളരെ പരിമിതമായ സീറ്റുകൾ മാത്രം.

താഴെ കാണുന്ന ലിങ്കിലൂടെ 17th ജൂലൈ 2020 ന് മുമ്പായി പേര് രജിസ്റ്റർ ചെയ്യുക.

Regn link: https://forms.gle/LSxjenEoHVRwG1yh7
കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക: 39835230, 33292010, 37773872