കുവൈറ്റ് : വിദേശികൾക്ക് സ്വന്തമായി കെട്ടിടങ്ങൾ വാങ്ങാനുള്ള അനുമതി നല്കാൻ തയ്യാറെടുത്ത് കുവൈറ്റ്. ഇതുസംബന്ധിച്ച ചർച്ച ഉടൻ മന്ത്രി സഭ പരിഗണിക്കുമെന്നു സൂചന . വിദേശ നിക്ഷേപം ആകർഷിക്കാനും സമ്പന്ന പ്രവാസികളെ കുവൈത്തിൽ നിലനിർത്തുകയുമാണ് പുതിയ തീരുമാനം ലക്ഷ്യംവെക്കുന്നതു .ആദ്യ ഘട്ടത്തിൽ 350 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ കവിയാത്ത അപ്പാർട്മെന്റുകൾ സ്വന്തമാക്കാനുള്ള അനുമതിയാണ് ലഭിക്കുക, വിശ്വാസ വഞ്ചന പോലുള്ള കേസുകളിൽ കോടതി ശിക്ഷിച്ച വിദേശിക്കു കെട്ടിടം വാങ്ങാൻ അനുമതി ലഭിക്കില്ല . മന്ത്രിസഭാതല ചർച്ചകൾക്ക് ശേഷം തീരുമാനം ഉടൻ സൂചന