എൽ.ഡി.എഫ് എറണാകുളം, ആലപ്പുഴ, മാവേലിക്കര ലോകസഭാ മണ്ഡലം ബഹ്റൈൻ കൺവെൻഷൻ സംഘടിപ്പിച്ചു

മനാമ: ബഹ്റൈൻ പ്രതിഭയും, ഒന്നാണ് കേരളം ഒന്നാമതാണ് കേരളം ബഹ്റൈൻ ഇടതുപക്ഷ മതേതര കൂട്ടായ്മയും സംയുക്തമായി സലീഹിയ പ്രതിഭ ഹാളിൽ എറണാകുളം, ആലപ്പുഴ, മാവേലിക്കര ലോകസഭാ മണ്ഡലം കൺവൻഷൻ സംഘടിപ്പിച്ചു. പ്രതിഭ കേന്ദ്ര കമ്മിറ്റി അംഗം ബിനു കരുണാകരൻ സ്വാഗതം പറഞ്ഞു. പ്രതിഭ രക്ഷാധികാരി സമതി അംഗം ഡോ: കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും ഓൾ ഇന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ കേരള സംസ്ഥാന സെക്രട്ടറി യുമായ സി എസ് സുജാത കൺവെൻഷൻ ഉദ്‌ഘാടനം ചെയ്തു.രാജ്യത്തിലെ തൊഴിലില്ലാത്ത ലക്ഷം കോടീ അഭ്യസ്ത വിദ്യരായ യുവതീ യുവാക്കളോട് നിയമന നിരോധനത്തിലൂടെ കേന്ദ്ര ഗവർമെൻ്റ് തൊഴിൽ വിരുദ്ധ നയമാണ് നടപ്പിലാക്കുന്നത്. ജാതിയും മതവും ഉപയോഗിച്ച് ആളുകളെ വേർതിരിച്ചു നിർത്തി രാജ്യ സമ്പത്ത് കോർപറേറ്റുകൾക്ക് കൈവശപ്പെടുത്താൻ അവസരം ഉണ്ടാക്കി കൊടുക്കുകയും ഭരണഘടന മാറ്റാനുള്ള പ്രവർത്തനത്തിൽ ഏർപ്പെടുകയും ചെയ്യുന്ന ‘ബി.ജെ.പി. സർക്കാറിനെതിരെയുള്ള ജനവിധി ആയിരിക്കണം പ്രവാസികൾ അടക്കമുള്ള ഇന്ത്യൻ വോട്ടർമാർ പതിനെട്ടാം ലോകസഭ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത് കൊണ്ട് നിർവ്വഹിക്കേണ്ടതെന്ന് സി.എസ്. സുജാത ഉത്ഘാടന പ്രസംഗത്തിൽ ചൂണ്ടികാട്ടി.പ്രതിഭ രക്ഷാധികാരി പി ശ്രീജിത്ത്, ഇടതുപക്ഷ മതേതര കൂട്ടായ്മയുടെ കൺവീനറും പ്രതിഭ രക്ഷാധികാരി സമതി അംഗവുമായ സുബൈർ കണ്ണൂർ, ഇടത്പക്ഷ കക്ഷി നേതാവായ ബഹ്റൈൻ ഘടകം ഐ. എം. സി.സി.പ്രസിഡണ്ട് മൊയ്തീൻ കുട്ടി പുളിക്കൽ എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു. എറണാകുളം, ആലപ്പുഴ, മാവേലിക്കര മണ്ഡലം സ്ഥാനാർഥികളായ കെ ജെ ഷൈൻ ടീച്ചർ, എ എം ആരിഫ്, സി എ അരുൺകുമാർ എന്നിവർ പതിനെട്ടാം ലോകസഭയിലേക്ക് ഇടതുപക്ഷ സ്ഥാനാത്ഥികളെ വിജയിപ്പിക്കുന്നതിന് ആവശ്യമായ ഇടപെടൽ നടത്തണമെന്ന് കൺവെൻഷനോട് ആഹ്വാനം ചെയ്തു. പ്രതിഭ രക്ഷാധികാരി സമതി അംഗം സുരേഷ് അത്താണിക്കൽ നന്ദി പ്രകാശിപ്പിച്ചു.