എൽ.ഡി.എഫ് തിരുവനന്തപുരം , ആറ്റിങ്ങൽ, കൊല്ലം ലോകസഭാ മണ്ഡലം ബഹ്റൈൻ കൺവെൻഷൻ സംഘടിപ്പിച്ചു.

ബഹ്റൈൻ: എൽ.ഡി.എഫ് തിരുവനന്തപുരം , ആറ്റിങ്ങൽ, കൊല്ലം ലോകസഭാ മണ്ഡലം ബഹ്റൈൻ കൺവെൻഷൻ സംഘടിപ്പിച്ചു.ബഹറിന്‍ പ്രതിഭയും, ഒന്നാണ് കേരളം ഒന്നാമതാണ് കേരളം ബഹ്റൈൻ ഇടതുപക്ഷ മതേതര കൂട്ടായ്മയും സംയുക്തമായി സലീഹിയയിലെ പ്രതിഭ ഹാളിൽ വെച്ചാണ് തിരുവനന്തപുരം, ആറ്റിങ്ങൽ, കൊല്ലം ലോകസഭ മണ്ഡലം തെരഞ്ഞെടുപ്പ് കൺവൻഷൻ സംഘടിപ്പിച്ചത്. പ്രതിഭ കേന്ദ്ര കമ്മിറ്റി അംഗം ജയകുമാർ സ്വാഗതം പറഞ്ഞ കൺവെൻഷനിൽ പ്രതിഭ പ്രസിഡന്റ് ബിനു മണ്ണിൽ അധ്യക്ഷത വഹിച്ചു. ലോക കേരള സഭാ അംഗവും, പ്രതിഭ രക്ഷാധികാരി സമിതി അംഗവുമായ സി. വി. നാരായണൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു കൊണ്ട് നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും ഇടതുപക്ഷത്തിന്റെ പ്രസക്തിയും വിശദീകരിച്ചു. ഇനിയൊരു തെരഞ്ഞെടുപ്പിന് സാധ്യതയുണ്ടാകുമോ എന്ന് തീരുമാനിക്കുന്ന രാജ്യത്തെ ജനാധിപത്യത്തെ സംബന്ധിച്ച നിർണ്ണായകമായ തെരഞ്ഞെടുപ്പാണ് പതിനെട്ടാം ലോക സഭയിലേക്ക് നടക്കാൻ പോകുന്നത്. സകലതും ഹിന്ദുത്വവത്ക്കരിക്കുന്ന കാലത്ത് മതേതര ചേരിയെ ശക്തിപ്പെടുത്താൻ പ്രവാസികൾ ജാഗ്രതയോടെ വോട്ട് ചെയ്ത് കാലത്തിൻ്റെ വെല്ലുവിളിയെ നേരിടണം എന്ന് അദ്ദേഹം പ്രവാസ സമൂഹത്തോട് ആവശ്യപ്പെട്ടു.പ്രതിഭ മുഖ്യ രക്ഷാധികാരി പി ശ്രീജിത്ത്, ഇടതുപക്ഷ മതേതര കൂട്ടായ്മയുടെ കൺവീനറും പ്രതിഭ രക്ഷാധികാരി സമതി അംഗവുമായ സുബൈർ കണ്ണൂർ, നവകേരള ബഹ്റൈൻ പ്രസിഡന്റ് ജയൻ എന്നിവർ കൺവെൻഷനെ അഭിവാദ്യം ചെയ്ത് സംസാരിച്ചു.