മനാമ : തൃക്കാക്കര എം എൽ എ യും,കേരളാ പ്രദേശ് കോൺഗ്രസ്സ് കമ്മറ്റിയുടെ വർക്കിംഗ് പ്രസിഡണ്ടും, മുൻ ഇടുക്കി എം.പിയും ആയിരുന്ന പി ടി തോമസിന്റെ നിര്യാണത്തിൽ ഐ വൈ സി സി ബഹ്റൈൻ അനുശോചനം രേഖപ്പെടുത്തി.
കെ എസ് യു വിലൂടെ പൊതു പ്രവർത്തന രംഗത്തേക്ക് കടന്നു വന്ന്
കേരള രാഷ്ട്രീയത്തിൽ തന്റേതായ നിലപാടുകളിലൂടെ ശ്രദ്ദേയനായ പൊതു പ്രവർത്തകനായിരുന്നു പി.ടി തോമസ്.
രാഷ്ട്രീയ ജീവിതത്തിൽ പ്രതിസന്ധികൾ നേരിടേണ്ടി വരുമെന്നറിഞ്ഞിട്ടും
ഭാവിതലമുറക്ക് വേണ്ടി , നിലപാടുകളിൽ ഉറച്ചുനിന്ന ഒരു നിസ്വാർത്ഥനായ പൊതു പ്രവർത്തക നെയാണ് കേരളീയ പൊതു സമൂഹത്തിന് നഷ്ടമായത്. ഗാഡ്ഗിൽ വിഷയത്തിൽ ശക്തമായ നിലപാട് സ്വീകരിച്ച പ്രകൃതി സ്നേഹിയായിരുന്നു അദ്ദേഹം.വ്യക്തികളെയും സമൂഹങ്ങളെയും കൂട്ടിയിണക്കി മതേതരത്വം കാത്തുസൂക്ഷിച്ച വ്യക്തിത്വം, വിഷയങ്ങളെ ആധികാരികമായി പഠിച്ചു സഭയിൽ അവതരിപ്പിക്കുന്ന മികച്ച സമാജികനുമായിരുന്നു പി ടി.തോമസ്.
ആദർശ രാഷ്ട്രീയത്തിന്റെ വക്താവായ പി ടി യുടെ വിയോഗത്തിൽ കുടുംബത്തിനും കോൺഗ്രസ്സ് പ്രസ്ഥാനത്തിനും ഉണ്ടായ നഷ്ടം ഒരിക്കലും നിക്കത്തനാവാത്തതാണെന്നും, സ്ഥാനമാനങ്ങൾക്കപ്പുറം നിലപാടുകൾക്ക് വില കൽപ്പിച്ച നേതാവായിരുന്നു പി.ടി തോമസെന്നും ഐ വൈ സി സി ഭാരവാഹികൾ അനുശോചന സന്ദേശത്തിൽ അറിയിച്ചു.