ബഹ്റൈൻ :തൊഴിലാളികളുടെ ക്ഷേമ പ്രവർത്തനത്തിനായി ഇന്ത്യൻ എംബസ്സിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ടിന്റെ (ഐ.സി.ആർ.എഫ്) കുടുംബ ക്ഷേമ നിധി പദ്ധതിക്ക് വികെഎൽ ഹോൾഡിംഗ് & അൽ നാമൽ ഗ്രൂപ്പ് ഓഫ് കമ്പനികളുടെ ചെയർമാൻ വർഗീസ് കുര്യൻ സംഭാവന നൽകി .നിലവിൽ ബഹ്റൈനിൽ വച്ച് മരണമടഞ്ഞ പ്രവാസികളുടെ ആശ്രിതർക്ക് (ഇന്ത്യയിൽ അഞ്ചോളം സ്ഥലങ്ങളിൽ നിന്നുള്ളവരുടെ) സാമ്പത്തിക സഹായം ഉപയോഗപ്പെടുത്തും . “കുടുംബ ക്ഷേമനിധി പദ്ധതിയിലേക്ക് വർഗീസ് കുര്യന്റെ ഉദാരമായ സംഭാവനയെയും ഐ.സി.ആർ.എഫി.നുള്ള അദ്ദേഹത്തിന്റെ തുടർച്ചയായ പിന്തുണയെയും അഭിനന്ദനം അർഹിക്കുന്നതായി ” ഐ.സി.ആർ.എഫ്” ചെയർമാൻ ഡോക്ടർ ബാബു രാമചന്ദ്രൻ പറഞ്ഞു.