ദോഹ : തൊഴിൽ നിയമ ലംഘകരോട് മോശമായി പെരുമാറിയ ആഭ്യന്തര മന്ത്രാലയത്തിന്റെ രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ മന്ത്രാലയം നിയമ നടപടി സ്വീകരിച്ചു. ഉദ്യോഗസ്ഥര്‍ നിയമലംഘകരോട് മോശമായി പെരുമാറിയ വിഡിയോ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചത്. നടപടികളുടെ ഭാഗമായി വിഡിയോ പകര്‍ത്തിയ വ്യക്തിയേയും പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ടെന്ന് അധികൃതര്‍ ട്വിറ്റര്‍ അക്കൗണ്ടില്‍ വിശദീകരിച്ചു.