മനാമ : വിദേശങ്ങളിൽ കോവിഡ് 19 രോഗം ബാധിച്ചു മരണമടഞ്ഞ പ്രവാസികളുടെ കുടുംബങ്ങളൂടെ സംരക്ഷണം സർക്കാർ ഏറ്റെടുത്തു അവർക്ക് ആവിശ്യമായ സാമ്പത്തിക സഹായം അടിയന്തരമായി എത്തിച്ചു കൊടുക്കണമെന്ന് ഓ ഐ സി സി ഗ്ലോബൽ കമ്മറ്റി ജനറൽ സെക്രട്ടറി രാജു കല്ലുംപുറം സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനോട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോടും അഭ്യർത്ഥിച്ചു . 180 -ൽ പരം പ്രവാസികൾ ഇതിനോടകം മരണപ്പെടുകയും നിരവധി പേർ ചികിത്സയിലുമാണ് . ഇവരുടെ മൃതദേഹങ്ങൾ ഇവിടെ തന്നെ മറവു ചെയ്യുന്നതിനാൽ കുടുംബാംഗങ്ങൾ അതീവ ദുഃഖത്തിലാണ് കഴിയുന്നത് . ഈ കുടുംബങ്ങൾ ഇപ്പോൾ ദൈനംദിന ചെലവുകൾക്ക് ബുദ്ധിമുട്ടു അനുഭവിക്കുകയാണ് . ആയതിനാൽ സംസ്ഥാന സർക്കാർ അടിയന്തരമായി 10 ലക്ഷം രൂപ വീതം ഈ കുടുംബങ്ങൾക്ക് ധനസഹായം നൽകണമെന്നും ഓ ഐ സി സി ആവശ്യപ്പെട്ടു
കുടുംബത്തിന്റെയും നാടിന്റെയും ഉന്നമനത്തിനു വേണ്ടി വിദേശങ്ങളിൽ പോയി കഷ്ടപ്പെട്ടു കോവിഡ് 19 രോഗം പിടിപെട്ടു മരണമടഞ്ഞ പ്രവാസികളുടെ ഓർമയ്ക്കായി പഞ്ചായത്ത് , മുൻസിപ്പാലിറ്റി , കോർപ്പറേഷൻ തലത്തിൽ 10 സെന്റ് സ്ഥലം നൽകി അവരുടെ ഓർമയ്ക്കായി സ്മാരകം നിർമ്മിക്കുവാൻ സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കണമെന്നും ആവിശ്യപ്പെട്ടു