ബഹ്റൈൻ : ലുലു ഹൈപ്പർ മാർക്കറ്റുകളിൽ ലെറ്റസ് ഇറ്റാലിയൻ ഭക്ഷ്യ മേള നാലാം പതിപ്പിന് തുടക്കമായി . മേളയുടെ ഉത്ഘാടനം ബഹ്റിനിലെ ഇറ്റാലിയൻ അംബാസിഡർ പൗള അമോദ നിർവഹിച്ചു . ഡാന മാൾ ലുലു ഹൈപ്പർ മാർകെറ്റിൽ നടന്ന ചടങ്ങിൽ ലുലു ഗ്രൂപ്പ് ഡയറക്ടർ ജൂസെർ രൂപവാല , ഇറ്റാലിയൻ എംബസ്സിയിലെ മുതിർന്ന ഉദ്യഗസ്ഥർ , ലുലു ഹൈപ്പർ മാർക്കറ്റ് മാനേജ്മെൻറ് പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു . ഏപ്രിൽ 19 മുതൽ 25 വരെ നടക്കുന്ന ഭക്ഷ്യമേള ഇറ്റാലിയൻ ട്രേഡ് ഏജൻസിയുടെ സഹകരണത്തോടെ ആണ് സംഘടിപ്പിക്കുന്നത് .