ബഹ്‌റിനിൽ അഞ്ചു ലക്ഷം അറ്റാദായമുള്ള കമ്പനികൾക്ക് നികുതി ഏർപ്പെടുത്താൻ പാർലിമെന്റ് അംഗത്തിന്റെ നിർദേശം

464778-taxcollageബഹ്‌റൈൻ : പ്രതിവർഷം അഞ്ചു ലക്ഷം ദിനാർ ആദായമുള്ള കമ്പനികളിൽ നിന്നും വരുമാനം ഈടാക്കാനുള്ള നിർദേശവുമായി പാർലിമെന്റ് അംഗം , ഇ നിർദ്ദേശം നടപ്പിലായാൽ ബഹ്റിനിലെ നാൽപതു ശതമാനം കമ്പനികളും നികുതി നൽകേണ്ടി വരും ,ഈ നിർദേശം അനുസരിച്ചു പ്രതിവർഷം അഞ്ചു ലക്ഷം ദിനാർ അറ്റാദായമുള്ള കമ്പനികൾ തുകയുടെ അഞ്ചു ശതമാനം നികുതിയായി നൽകേണ്ടി വരും ,ഇതിലൂടെ ഇരുപത്തി അഞ്ചു ദശ ലക്ഷം ദിനാർ അധിക വരുമാനം ലഭിക്കുമെന്നാണ് നിർദേശത്തിൽ വ്യക്തമാക്കിയിരിക്കുന്നത് , നിർദേശത്തിന്റെ പരിധിയിൽ അന്താരാഷട്ര ബാങ്കുകളും ,ഇൻഷുറൻസ് കമ്പനികളും ഉൾപെട്ടിട്ടുണ്ട്