മനാമ : ബഹ്റൈനിൽ വനിതകളുടെ നേതൃത്വത്തിൽ സജീവമായി പ്രവർത്തിക്കുന്ന കല സാംസ്കാരിക ജീവകാരുണ്യ കൂട്ടായ്മയായ ലൈഫ് ഓഫ് കെയറിങ്(LOC ഗ്രൂപ്പ്) മൂന്നു വർഷക്കാലമായി പ്രവാസികളുടെ വിവിധ തരത്തിലുള്ള സേവന പ്രവർത്തനങ്ങൾ നടത്തിവരുന്നു . നാട്ടിൽ പോകാതെ പ്രയാസം അനുഭവിക്കുന്നവർക്കുള്ള വിമാന ടിക്കറ്റ്, വിസ സംബന്ധമായ സഹായം തുടങ്ങി പ്രവർത്തനങ്ങൾ നൽകിവരുന്നു കൂടാതെ ഭക്ഷണ സാധനങ്ങൾ അടങ്ങിയ കിറ്റുകളും ഫുഡ് വിതരണവും നിലവിൽ നടത്തിയിട്ടുണ്ട്. കൂട്ടായ്മയിലെ കുട്ടികളുടെ പഠന ആവശ്യത്തിനായിയുള്ള സഹായങ്ങൾ , ഹൃദയസംബന്ധമായ അസുഖബാധിതർക്ക് സഹായം , പെൺകുട്ടികളുടെ വിവാഹത്തിന് ആവിശ്യമായ സഹായങ്ങളും നിലവിൽ നൽകി വരുന്നുണ്ട് .നിലവിൽ പെൺകുട്ടികളുടെ വിവാഹത്തിനും LOC ഗ്രൂപ്പ് മുൻകൈയെടുത്ത് ധനസഹായം നൽകിയിട്ടുണ്ട്. കൂട്ടായ്മയുടെ പ്രസിഡന്റ് ശിവാബിക , പ്രസിഡന്റ് ശിവകുമാരി, സെക്രട്ടറി മുംതാസ്, കൺവീനർ അമ്പിളി, കോർഡിനേറ്റർ ജാൻസി, ഖജാൻജി, ലക്ഷ്മി സന്തോഷ്. കൂടാതെ 25 അംഗങ്ങളുള്ള എക്സിക്യൂട്ടീവ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. സ്ത്രീകളുടെ നേതൃത്വത്തിൽ നിരവധി പ്രവർത്തനങ്ങൾ ആണ് കൂട്ടായ്മ ഇതിനോടകം ബഹ്റിനിൽ നടത്തിയത്.കൂടുതൽ വിവരങ്ങൾക്ക് 39096157 എന്ന നമ്പറിൽ ബന്ധപെടാമെന്നും ഭാരവാഹികൾ അറിയിച്ചു.