സൗദിയിൽ ലിഫ്റ്റിനടിയിൽ കുടുങ്ങി മലയാളി യുവാവ് മരിച്ചു

റിയാദ് :ലിഫ്റ്റ് അറ്റകുറ്റപ്പണിക്കിടെ മലയാളി യുവാവ് അപകടത്തിൽ മരിച്ചു. പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് കാരാക്കുർശ്ശി പറയൻകുന്നത്ത് പി .കെ. മധു (30) ആണ് മരിച്ചത്. റിയാദിലെ സ്വകാര്യ സ്ഥാപനത്തിൽ ആറ് വർഷമായി ജോലി ചെയ്ത് വരികയായിരുന്നു. അവിവാഹിതനാണ്. പിതാവ് പരേതനായ ശ്രീധരൻ, അമ്മ ദേവകി, സഹോദരി പ്രിയ.