ഒമാൻ: ഒമാനിൽ നേരിയ ഭൂചലനം അനുഭവപെട്ടു . ഒമാനിലെ സ്ഥലമായ ദുകത്തിലാണ് ആണ് ഇന്ന് രാവിലെ നേരിയ ഭൂചലനം രേഖപ്പെടുത്തിയത്. 7:55നാണ് ഭൂചലനം ഉണ്ടായത്. 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചനമാണ് ഉണ്ടായത്. നാശനഷ്ടങ്ങളോ വലി അപകടങ്ങളോ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.സുൽത്താൻ ഖാബൂസ് യൂണിവേഴ്‌സിറ്റിയിലെ സീസ്‌മോളജിക്കൽ സെന്ററാണ് ഭൂചലനം ഉണ്ടായതായി പ്രഖ്യാപിച്ചത്. ദുകം പ്രദേശത്ത് നേരിയ ഭൂചലനം അനുഭവപ്പെട്ടതായി പൗരൻമാർ പൊലീസ് ഓപ്പറേഷൻസ് സെന്ററിൽ വിളിച്ചറിയിച്ചതായി ഒമാൻ റോയൻ പോലീസ് അറിയിച്ചു.