ചിക്കുവിന്‍റെ മരണം സമ്മാനിച്ച ആഘാതത്തില്‍നിന്നും മുക്തമാകാതെ ഭര്‍ത്താവ് ലിന്‍സന്‍ തോമസ്

linson copyഒമാനിലെ സലാലയില്‍ മലയാളി നഴ്സ് കൊല്ലപ്പെട്ട സംഭവത്തില്‍ 119 ദിവസത്തെ കസ്റ്റഡിയില്‍നിന്നും മോചിതനായി മസ്കറ്റില്‍ കഴിയുന്ന ലിന്‍സന്‍ ഗൾഫ് പത്രത്തിനോട് മനസ് തുറന്നു. “ഒരുപാട് പ്രതീക്ഷകളും സ്വപ്നങ്ങളുമായാണ് ഞങൾ ജീവിതം ആരംഭിച്ചത് എന്ന് പറഞ്ഞു ലിൻസൺ വിതുമ്പി. “കുറച്ചുനിമിഷം കണ്ണടച്ചിരുന്നു ശേഷം പിന്നയും സംസാരിച്ചു തുടങ്ങി,സംസാരത്തിനിടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു, അവളുടെ ഓർമകളിൽ ആണ് താൻ ഇപ്പോഴും ജീവിക്കുന്നത് വാക്കുകൾ ഇടക്ക് മുറിയുന്നുണ്ടായിരുന്നു,തന്നെ തനിച്ചാക്കി ചിക്കു പോയെന്ന് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ലെന്ന് പറയുമ്പോഴേക്കും ലിന്‍സന്‍ വിതുമ്പി, ഒരിക്കലും ഇങ്ങനെ ഒരു ദുരന്തം ആർക്കും ഉണ്ടാകാതിരിക്കട്ടെ എന്ന് പറഞ് പിന്നെയും വിങ്ങുണ്ടായിരുന്നു ,

ഒരുപാട് പ്രതീക്ഷകളും സ്വപ്നങ്ങളുമായാണ് വിവാഹ ശേഷം ചിക്കുവും ലിൻസണും ഒമാനിലേക്ക് വിമാനം കയറിയത് .സന്തോഷകരമായ ജീവിതം നയിക്കുന്നതിനിടെയായിരുന്നു ഏപ്രില്‍ 20 ലെ ദുരന്തം.വേര്‍പാടിന്‍റെ നൊമ്പരം വിട്ടുമാറാത്ത ലിന്‍സണ് പലപ്പോഴും വാക്കുകൾ പൂര്‍ത്തിയാക്കാനായില്ല.

കസ്റ്റഡിയിലിരിക്കെ മാന്യമായി പെരുമാറുകയും ആശ്വസിപ്പിക്കുകയും ചെയ്ത ഒമാൻ പൊലീസിന് അദ്ദേഹം നന്ദി പറഞ്ഞു. വൈകിയാണെങ്കിലും യഥാർത്ഥ കുറ്റവാളിയെ എത്രയും വേഗം ദൈവം കാട്ടിത്തരുമെന്ന് വിശ്വാസത്തിലാണ് ലിന്‍സന്‍.പാസ്പോര്ട്ട് കിട്ടിയാലുടൻ ലിൻസൺ നാട്ടിലേക്ക് യാത്രയാകും.