ലയൺസ് ക്ലബ്ബ് ആയുർവ്വേദ മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി

ബഹ്‌റൈൻ : ലയൺസ് ക്ലബ് ഓഫ് മലബാർ ബഹ്‌റൈൻ പ്രാണ ആയുർവ്വേദിക് സെന്ററുമായി ചേർന്ന് സംഘടിപ്പിച്ച ആയുർവ്വേദ മെഡിക്കൽ ക്യാമ്പ് ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. സിഞ്ച് പ്രാണ ആയുർവ്വേദിക് സെന്ററിൽ നടന്ന ക്യാമ്പിൽ ഇരുന്നൂറിലേറെ ആളുകൾ പങ്കെടുത്തു. ബഹ്‌റൈനിൽ ഇതാദ്യമായാണ് സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കപ്പെടുന്നത്.ക്യാമ്പിൽ ആയുർവ്വേദ ഡോക്ടർമാരുടെ സൗജന്യ സേവനവും ബോധവൽക്കരണ ക്ലാസും ഉണ്ടായിരുന്നു. ക്യാമ്പിൽ പങ്കെടുത്തവർക്ക് സൗജന്യ ഉഴിച്ചിൽ അടക്കമുള്ള സേവനം ലഭ്യമാക്കിയത് വേറിട്ട അനുഭവമായി മാറി. ക്യാമ്പിന്റെ ഔപചാരിക ഉദ്ഘാടനം ബഹ്‌റൈനിലെ അറിയപ്പെടുന്ന സാമൂഹ്യ പ്രവർത്തക ഹുസ്നിയ അലി കരീമി നിർവ്വഹിച്ചു. ലയൺസ് ക്ലബ് ഓഫ് മലബാർ ബഹ്‌റൈൻ പ്രസിഡന്റ് നിസാർ കുന്നംകുളത്തിങ്ങൽ അധ്യക്ഷനായ ചടങ്ങിൽ ജനറൽ സെക്രട്ടറി സൽമാനുൽ ഫാരിസ് സ്വാഗതം പറഞ്ഞു.ക്യാമ്പ് കോർഡിനേറ്ററും വൈസ് പ്രസിഡണ്ടുമായ റംഷാദ് അയിലക്കാട്,മൂസ ഹാജി,സജിൻ ഹെൻട്രി,പ്രാണ ആയുർവ്വേദിക്ക് സെന്റർ ജനറൽ മാനേജർ രജിത, ഡോക്ടർമാരായ നുസ്രത്ത്‌, ഹെന നാരായണൻ, സാമൂഹ്യ പ്രവർത്തകരായ കെ. ടി സലിം, മുസ്തഫ, ജ്യോതി മേനോൻ, ഹരീഷ് നായർ, അഷ്‌റഫ്‌ കാട്ടിൽ പീടിക,പ്രേംജിത്ത്, വിനോദ് നാരായണൻ, മിനി മാത്യു, മഹ്മൂദ് കണ്ണൂർ, മാത്യൂസ് വാളക്കുഴി, അനീസ് , ഡാനിഷ് ദേശ്മുഖ്, വെൻഡി ക്രിസോസ്റ്റോമോ,മാധ്യമപ്രവർത്തകരായ സിറാജ് പള്ളിക്കര, രാജീവ്‌ വെള്ളിക്കോത്ത്‌ തുടങ്ങിയവർ സംസാരിച്ചു.രാജു കല്ലുമ്പുറം, റോയ് മാത്യു,അമൽ ദേവ്, സഹ്‌റ ബാഖിർ, സുനിത നിസാർ, ഗംഗൻ, റോജി, മണിക്കുട്ടൻ, ബദറുദ്ധീൻ, ബഷീർ വാണിയക്കാട് തുടങ്ങിയവർ സംബന്ധിച്ചു.ലയൺസ് ക്ലബ് ഭാരവാഹികളായ ഹലീൽ റഹ്മാൻ,എൽദോ, സുബൈർ,കരീം, ഹുസൈൻ കൈക്കുളത്ത്‌, സുനിൽ ചിറയിൻകീഴ് ഷാസ് പോക്കുട്ടി, ശരത് തുടങ്ങിയവർ നേതൃത്വം നൽകി. പ്രാണ ആയുർവേദിക് സെന്ററിലെ കെ. സി നാസർ ഗുരുക്കൾ പേരാമ്പ്ര നന്ദി പ്രകാശിപ്പിച്ചു.