ജീവിത ശൈലി രോഗങ്ങൾക്കെതിരെ വ്യായാമം കൊണ്ട് പ്രതിരോധം തീർക്കുക :ക്യാമ്പയിനുമായി ലയൺസ് ക്ലബ്ബ്

ബഹ്‌റൈൻ : ജീവിത ശൈലി രോഗങ്ങൾക്കെതിരെ വ്യായാമം കൊണ്ട് പ്രതിരോധം തീർക്കുക എന്ന ക്യാമ്പയിനുമായി ലയൺസ് ക്ലബ്ബ് ഓഫ് മലബാർ ബഹ്‌റൈൻ .പ്രവാസികൾക്കിടയിൽ ജീവിത ശൈലി രോഗങ്ങൾ വർദ്ധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ലയൺസ് ക്ലബ്ബ് ഓഫ് മലബാർ ബഹ്‌റൈൻ വാക്കേഴ്സ് ക്ലബ്‌ രൂപീകരിച്ചിരിക്കുന്നത്. ക്ലബ്ബിലെ അംഗങ്ങൾ എല്ലാ ദിവസവും ഒരു മണിക്കൂർ വ്യായാമം ചെയ്തിരിക്കണം എന്നതാണ് ക്ലബ്ബിലെ അംഗത്വത്തിന്റെ മാനദണ്ഡം ആയി നിശ്ചയിച്ചിരിക്കുന്നത്.അംഗങ്ങൾ വ്യായാമം ചെയ്യുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനായി മൊബൈൽ ആപ്പ് വഴി സംവിധാനവും ഒരുക്കിയിട്ടുണ്ട്.വാക്കേഴ്സ് ക്ലബ്ബിന്റെ ഔപചാരിക ഉദ്‌ഘാടനവും ഫ്ലാഗ് ഓഫ് കർമ്മവും ബഹ്‌റൈനിലെ പ്രമുഖ ഡോക്ടറും സാമൂഹ്യ സാംസ്‌കാരിക മേഖലകളിലെ നിറ സാന്നിധ്യവുമായ ഡോ.പി. വി ചെറിയാൻ ഉദ്ഘാടനം ചെയ്തു.ലയൺസ് ക്ലബ് ഓഫ് മലബാർ ബഹ്‌റൈൻ പ്രസിഡന്റ് നിസാർ കുന്നംകുളത്തിങ്ങൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സൽമാനുൽ ഫാരിസ് സ്വാഗതം പറഞ്ഞു.
ഒഐസിസി ഗ്ലോബൽ കമ്മിറ്റി അംഗവും ലോക കേരള സഭ അംഗവുമായ രാജു കല്ലുംപുറം, ഒഐസിസി ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം, സയ്യിദ് റമദാൻ നദ് വി, ജ്യോതി മേനോൻ അബ്ബാസ് മലയിൽ, ബദറുദ്ധീൻ പൂവ്വാർ, നൈന മുഹമ്മദ്‌ ഷാഫി, സാമൂഹ്യ പ്രവർത്തകൻ ബഷീർ വാണിയക്കാട് , ബഷീർ വെളിയംകോട്, റോയ്, മിനി മാത്യു, ലയൺസ് ക്ലബ്‌ ഡയറക്ടർ മൂസ ഹാജി,ലയൺസ് ക്ലബ്‌ വൈസ് പ്രസിഡന്റുമാരായ റംഷാദ് അയിലക്കാട്, ഹലീൽ റഹ്മാൻ,ഫിറോസ് അറഫ തുടങ്ങിയവർ സംസാരിച്ചു.
ലയൺസ് ക്ലബ്‌ ഭാരവാഹികളായ ബിജേഷ്,അബ്ദുൽ കരീം, ഹുസൈൻ കൈക്കുളത്ത്‌, ഷാസ് പോക്കുട്ടി, ശരത്, എൽദോ പൗലോസ് , സുനിൽ ചിറയിൻകീഴ് തുടങ്ങിയവർ നേതൃത്വം നൽകി. ലയൺസ് ക്ലബ് ജോയന്റ് സെക്രട്ടറി സുനിൽ ചെറിയാൻ നന്ദി പ്രകാശിപ്പിച്ചു.