ബഹ്‌റൈൻ: ലയൺസ് ക്ലബ് ഓഫ് മലബാർ ബഹ്‌റൈൻ ബീച്ച് ക്ലീനിങ്ങ് സംഘടിപ്പിച്ചു. ബീച്ച് ക്ലീനിങ്ങിന്റെ ആദ്യ ഘട്ടം സൽമാൻ സിറ്റിയിൽ വെച്ചാണ് നടന്നത്. പങ്കാളിത്തം കൊണ്ടും സംഘാടക മികവ് കൊണ്ടും ശ്രദ്ധേയമായ ചടങ്ങ് ജർമ്മനിയിൽ നിന്നുള്ള എൻവയോൺമെന്റൽ അഡ്വക്കേറ്റ് കായ് മീതിഗ് ഉദ്ഘാടനം ചെയ്തു. പ്രകൃതി സംരക്ഷണത്തിന്റെയും പ്ലാസ്റ്റിക്ക് ഉപയോഗം കുറക്കേണ്ടതിന്റെയും ആവശ്യകതയെ കുറിച്ച് ചടങ്ങിൽ അദ്ദേഹം വിശദീകരിച്ചു. ഓരോ വ്യക്തിയും പരമാവധി പ്ലാസ്റ്റിക്ക് ഉപയോഗത്തിൽ നിന്ന് വിട്ടു നിൽക്കണമെന്ന് അദ്ദേഹം പറഞ്ഞു. ലയൺസ് ക്ലബ് ആക്റ്റിംഗ് പ്രസിഡന്റ് റംഷാദ് അയിലക്കാട് അധ്യക്ഷനായ ചടങ്ങിൽ ജനറൽ സെക്രട്ടറി സൽമാനുൽ ഫാരിസ് സ്വാഗതം പറഞ്ഞു. കോർഡിനേറ്റർ ഫിറോസ് നങ്ങാരത്ത്, വൈസ് പ്രസിഡന്റ് സജിൻ ഹെൻട്രി. കെഎംസിസി ആക്റ്റിംഗ് പ്രസിഡന്റ് ഗഫൂർ കൈപ്പമംഗലം, ലയൺസ് ക്ലബ് ഡയറക്ടർ മൂസ ഹാജി,സാമൂഹ്യ പ്രവർത്തകരായ സൈദ് ഹനീഫ്, അമൽദേവ്,ഇന്ത്യൻ സോഷ്യൽ ഫോറം ബഹറൈൻ
കേരള പ്രസിഡന്റ് സൈഫുദ്ധീൻ അഴീക്കോട് , ആദം ഇബ്രാഹിം,ഗദ അൽ ഖഫാഗി ,നൈന മുഹമ്മദ് ഷാഫി, മിനി മാത്യു, അനൂപ് തങ്കച്ചൻ സീന അനൂപ്, മണികണ്ഠൻ,ഷാജഹാൻ, റോയ് മാത്യു ഷംന ഹുസൈൻ, നസീബ കരീം,കരീം തുടങ്ങിയവർ സംസാരിച്ചു.ഹുസൈൻ കൈക്കുളത്ത് നന്ദി പറഞ്ഞു.