കുവൈറ്റിലേക്ക് കടത്താൻ ശ്രമിച്ച മദ്യം പിടികൂടി

കുവൈറ്റ് : രാജ്യത്തിലേക്ക് കടത്താന്‍ ശ്രമിച്ച മദ്യം കസ്റ്റംസ് അധികൃതര്‍ പിടികൂടി.വിവിധ ബ്രാൻഡുകളുടെ ലേബലുകളിലെ 23,000 കുപ്പി മദ്യം ആണ് അധികൃതർ പിടികൂടിയത് . നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റുമായി സഹകരിച്ചായിരുന്നു പരിശോധന നടത്തിയത് . 15 ലക്ഷം കെ ഡി വിലവരുന്നതാണ് പിടികൂടിയ മദ്യമെന്ന് കസ്റ്റംസ് അറിയിച്ചു.ശുവൈഖ് തുറമുഖത്താണ് വന്‍ മദ്യവേട്ട നടന്നത്. ഒരു ഏഷ്യന്‍ രാജ്യത്തു നിന്ന് എത്തിയ രണ്ട് കണ്ടെയ്നറുകളിലായിരുന്നു മദ്യം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് .സംശയം തോന്നാത്ത രീതിയിൽ മറ്റ് സാധനങ്ങളെന്ന വ്യാജേന തുറമുഖത്ത് എത്തിച്ച കണ്ടെയ്‍നറുകള്‍ കസ്റ്റംസ് അധികൃതര്‍ തുറന്നു പരിശോധന നടത്തുകയായിരുന്നു . കള്ളക്കടത്തിന് ശ്രമിച്ചവരെ അറസ്റ്റ് ചെയ്‍തതായും ഇവർക്കെതിരെ നിയമ നടപടിക്ക് വിധേയരാക്കിയതായും അധികൃതർ വ്യക്തമാക്കി