ഒമാൻ : കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ നടക്കുന്ന മസ്കത്ത് അന്താരാഷ്ട്ര പുസ്തകമേളയുടെ ആദ്യ വാരം കഴിഞ്ഞിട്ടും മേളയിൽ ദിനം പ്രതി എത്തിച്ചേരുന്നത് ആയിരക്കണക്കിനു വിദ്യാർത്ഥികളാണ് . പുതുതലമുറ എഴുത്തുകാരുടെ പുസ്തകങ്ങളടൊപ്പം പഴയ എഴുത്തുകാരുടെ രചനകളും കഴിഞ്ഞ ദിവസങ്ങളിൽ വിറ്റഴിഞ്ഞതായി സ്റ്റാളുടമകൾ പറഞ്ഞു.അറബി, ഇംഗ്ലീഷ് പുസ്തകങ്ങൾ തേടിയായിരുന്നു കൂടുതൽ വിദ്യാർത്ഥികളും എത്തിയത്. മേളയുടെ ഭാഗമായി നടക്കുന്ന സാംസ്കാരിക പരിപാടികൾ, സംവാദങ്ങൾ, സെമിനാറുകൾ എന്നിവയിലെല്ലാം കാണികളുടെ വൻ പങ്കാളിത്തമാണുള്ളത്. പ്രവൃത്തിദിനങ്ങളില്‍ രാവിലെ സ്ത്രീകള്‍ക്കും വിദ്യാര്‍ഥികള്‍ക്കും മാത്രമായി പ്രവേശനം നിജപ്പെടുത്തിയിട്ടുണ്ട് .ഉച്ചക്ക് രണ്ടു മുതല്‍ രാത്രി പത്തുവരെ പൊതുജനങ്ങള്‍ക്കായും സന്ദര്‍ശന സമയം അനുവദിച്ചിട്ടുണ്ട്. 32 രാജ്യങ്ങളിൽനിന്നായി 826 പ്രസാധകരാണ് മേളയിൽ പങ്കെടുക്കുന്നത്