ലിറ്റിൽ സ്കോളർ റിഫ ഏരിയ തല രജിസ്ട്രേഷൻ ആരംഭിച്ചു

ബഹ്‌റൈൻ : മലർവാടി ബാലസംഘവും, ടീം ഇന്ത്യയും ചേർന്ന് ആഗോളതലത്തിൽ മലയാളി വിദ്യാർത്ഥി കൾക്കായി നടത്തുന്ന ലിറ്റിൽ സ്കോളർ വിജ്ഞാന പരീക്ഷയുടെ റിഫ ഏരിയയിലെ രജിസ്ട്രേഷൻ ആരംഭിച്ചു.ബഹ്‌റൈനിലെ പ്രശസ്ത ടിക് ടോക് താരം മന്ന മർയം ( അലീന മർയം വർഗീസ്) മിന്നത്‌ നൗഫലിന്റെ പേര് രജിസ്റ്റർ ചെയ്ത് ഉദ്ഘാടനം നിർവ്വഹിച്ചു.മലർവാടി റിഫ ഏരിയ കൺവീനർമാരായ അബ്ദുൽ ഹഖ്, ഷൈമില നൗഫൽ, പ്രോഗ്രാം കമ്മിറ്റി അംഗങ്ങളായ മൂസ കെ ഹസ്സൻ, സുമയ്യ ഇർഷാദ് , ഇർഷാദ് കുഞ്ഞിക്കനി എന്നിവർ പരിപാടിയിൽ പങ്കെടുത്തു.വിജയികൾക്ക് ആകർഷക സമ്മാനങ്ങളാണ് ഒരുക്കിവെച്ചിരിക്കുന്നതെന്നു മലർവാടി ഏരിയ കൺവീനർ അബ്ദുൽ ഹഖ് അറിയിച്ചു .