ബഹ്‌റൈനിൽ തൊഴിലാളികളുടെ നിയമപരമായ സ്റ്റാറ്റസ് തിരുത്തലിനുള്ള സമയപരിധി എൽ എം ആർ എ പ്രഖ്യാപിച്ചു

മനാമ : ബഹ്‌റൈനിൽ കഴിയുന്ന അനധികൃത തൊഴിലാളികളോടും ഫ്ലെക്‌സി പെർമിറ്റ് ഉടമകളോടും മാർച്ച് 4 ന് മുമ്പ് അവരുടെ നിയമപരമായ നില ശരിയാക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽഎംആർഎ) നിർദേശം നൽകി . എൽഎംആർഎ നിയമങ്ങളും ചട്ടങ്ങളും ലംഘിക്കുന്നവർക്കെതിരെ ബന്ധപ്പെട്ട സർക്കാർ സ്ഥാപനങ്ങളുമായി ഏകോപിപ്പിച്ച് ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് അതോറിറ്റി വ്യക്തമാക്കി

ക്രിമിനൽ കുറ്റങ്ങളുള്ളവരും നിലവിലെ പെർമിറ്റുകളിൽ വ്യവസ്ഥ ചെയ്തിട്ടുള്ള നിബന്ധനകൾ ലംഘിക്കുന്നവരും ഒഴികെ, രാജ്യത്തിനുള്ളിലെ തൊഴിലാളികൾക്ക് കാലഹരണപ്പെട്ടതോ അസാധുവായതോ അല്ലെങ്കിൽ ഫ്ലെക്സി പെർമിറ്റുകളോ ഉള്ളവർക്ക് ലേബർ രജിസ്ട്രേഷൻ പ്രോഗ്രാമിൽ രജിസ്റ്റർ ചെയ്യാൻ അർഹതയുണ്ടെന്ന് LMRA വ്യക്തമാക്കി .

അംഗീകൃത രജിസ്ട്രേഷൻ സെന്ററുകൾ വഴിയോ അല്ലെങ്കിൽ LMRA യുടെ www.lmra.bh എന്ന വെബ്‌സൈറ്റ് സന്ദർശിച്ച് “യോഗ്യതാ സ്ഥിരീകരണ സേവനം” ഉപയോഗിച്ചോ അല്ലെങ്കിൽ തൊഴിലാളിയുടെ വ്യക്തിഗത നമ്പർ ഉൾപ്പെടുന്ന ഒരു SMS അയച്ചോ ലേബർ രജിസ്ട്രേഷൻ പ്രോഗ്രാമിനുള്ള അവരുടെ യോഗ്യത പരിശോധിക്കാൻ സാധിക്കും കൂടുതൽ വിവരങ്ങൾക്ക് . +973 33150150, അല്ലെങ്കിൽ LMRA കോൾ സെന്ററുമായി +973 17103103 എന്ന നമ്പറിൽ ബന്ധപ്പെടാം