ബഹ്റൈൻ : ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ എൽ.എം.ആർ.എ ചീഫ് എക്സിക്യൂട്ടിവ് നൗഫ് അബ്ദുറഹ്മാൻ ജംഷീറുമായി കൂടിക്കാഴ്ച നടത്തി. ബഹ്റൈൻ്റെ പുരോഗതിയിലും വളർച്ചയിലും ഇന്ത്യൻ പ്രവാസി സമൂഹം നൽകിക്കൊണ്ടിരിക്കുന്ന പങ്കിനെയും അവർ എടുത്തുപറഞ്ഞു. സേവനം അവസാനിപ്പിച്ച് മടങ്ങുന്ന അംബാസഡർ ബഹ്റൈനും ഇന്ത്യയും തമ്മിൽ വിവിധ മേഖലകളിൽ സഹകരണം വ്യാപിപ്പിക്കാൻ നടത്തിയ ശ്രമങ്ങളെ എൽ.എം.ആർ.എ ചീഫ് എക്സിക്യൂട്ടിവ് അഭിനന്ദിച്ചു. തനിക്ക് ലഭിച്ച സ്വീകരണത്തിന് അംബാസഡർ പ്രത്യേകം നന്ദി അറിയിച്ചു .