എൽഎംആർഎ സംയുക്ത പരിശോധന ക്യാമ്പയിനുകൾ നടത്തി

മനാമ :ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽഎംആർഎ) ക്യാപിറ്റൽ ഗവർണറേറ്റിലും സതേൺ ഗവർണറേറ്റിലും നിരവധി ഷോപ്പുകളിലും വർക്ക് സൈറ്റുകളിലും സംയുക്ത പരിശോധന കാമ്പെയ്‌നുകൾ നടത്തി.ക്യാമ്പയ്‌നിന്റെ ഫലമായി നിയമലംഘനങ്ങൾ കണ്ടെത്തുകയും അത് തുടർനിയമനടപടികൾക്കായി വിധേയമാക്കുകയും ചെയ്തു. സെന്റൻസ് എൻഫോഴ്‌സ്‌മെന്റ് ഡിപ്പാർട്ട്‌മെന്റുമായി ഏകോപിപ്പിച്ച് ക്യാപിറ്റൽ ഗവർണറേറ്റിൽ സംയുക്ത പരിശോധന കാമ്പയിൻ നടത്തിയതായി എൽഎംആർഎ അധികൃതർ അറിയിച്ചു. നാഷണാലിറ്റി , പാസ്‌പോർട്ട്, റസിഡൻസ് അഫയേഴ്‌സ് (എൻപിആർഎ), ഗവർണറേറ്റിലെ പോലീസ് ഡയറക്‌ടറേറ്റ് എന്നിവയുമായി സംയുക്തമായി സഹകരിച്ചാണ് സതേൺ ഗവർണറേറ്റിൽ മറ്റ് പരിശോധനാ ക്യാമ്പയിൻ നടത്തിയത്.നിയമലംഘനങ്ങൾ ശ്രദ്ധയിൽപെട്ടാൽ അതോറിറ്റിയുടെ വെബ്‌സൈറ്റായ www.lmra.gov.bh- വഴിയോ,17506055 കോൾ സെന്റർ. വഴിയോ , നിയമവിരുദ്ധമായ തൊഴിൽ സമ്പ്രദായങ്ങൾ പരിഹരിക്കുന്നതിനുള്ള സർക്കാർ ഏജൻസികളുടെ ശ്രമങ്ങളെ പിന്തുണയ്ക്കാൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി.