

ബഹ്‌റൈൻ : സെപ്റ്റംബർ 28 നും ഒക്ടോബർ 4 നും ഇടയിൽ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി 1,835 പരിശോധനകൾ നടത്തി ,താമസ രേഖയില്ലാതെ കഴിഞ്ഞ വിദേശിയരായ 21 നിയമലംഘകരെ അറസ്റ്റ് ചെയ്തു. മുൻ ദിവസങ്ങളിൽ പിടിക്കപ്പെട്ട 98 നിയമലംഘകരെ നാടുകടത്തിയതായും ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി അറിയിച്ചു . പരിശോധനാ കാമ്പെയ്‌നുകളുടെയും സന്ദർശനങ്ങളുടെയും ഫലമായി നിരവധി നിയന്ത്രണ നിയമങ്ങളിലെ വ്യവസ്ഥകളുമായി ബന്ധപ്പെട്ട നിരവധി ലംഘനങ്ങൾ കണ്ടെത്തി, പ്രത്യേകിച്ച് ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി നിയമത്തിലെയും ബഹ്‌റൈൻ താമസ നിയമത്തിലെയും വ്യവസ്ഥ ലംഘനങ്ങൾ സംബന്ധിച്ച് നിയമ നടപടികൾ സ്വീകരിച്ചതായും എൽ എം ആർ എ അധികൃതർ വ്യക്തമാക്കി . രാജ്യത്തിൻറെ വിവിധ ഗവർണറേറ്റുകളിൽ 7 കാമ്പെയ്‌നുകൾ എന്നിവയുൾപ്പെടെ 30 സംയുക്ത പരിശോധനാ കാമ്പെയ്‌നുകൾക്ക് പുറമേ, എല്ലാ ഗവർണറേറ്റുകളിലുമായി വിവിധ വാണിജ്യ സ്ഥാപനങ്ങളിൽ 1,805 പരിശോധനാ സന്ദർശനങ്ങൾ നടത്തിയതായി അതോറിറ്റി വ്യക്തമാക്കി . നാഷണാലിറ്റി, പാസ്‌പോർട്ട്സ് ആൻഡ് റെസിഡൻസ് അഫയേഴ്‌സ്, ഗവർണറേറ്റുകളിലെ സുരക്ഷാ ഡയറക്ടറേറ്റുകൾ, ജനറൽ ഡയറക്ടറേറ്റ് ഫോർ ദി ഇംപ്ലിമെന്റേഷൻ ഓഫ് ജഡ്ജ്‌മെന്റ്സ് ആൻഡ് ആൾട്ടർനേറ്റീവ് പെനാൽറ്റികൾ, ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസ്, ബഹ്‌റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി എന്നിവ പ്രതിനിധീകരിക്കുന്ന ആഭ്യന്തര മന്ത്രാലയം തുടങ്ങി മന്ത്രാലയങ്ങൾ സംയുക്തമായി ആണ് പരിശോധന സംഘടിപ്പിച്ചത് . ബഹ്‌റൈൻ രാജ്യത്തിന്റെ എല്ലാ ഗവർണറേറ്റുകളിലും പരിശോധനാ കാമ്പെയ്‌നുകൾ ശക്തമാക്കുന്നതിനും തൊഴിൽ വിപണിയെയും അതിന്റെ സ്ഥിരതയെയും മത്സരശേഷിയെയും പ്രതികൂലമായി ബാധിക്കുന്നതോ രാജ്യത്തിന്റെ സാമ്പത്തിക, സാമൂഹിക സുരക്ഷയെ ദോഷകരമായി ബാധിക്കുന്നതോ ആയ നിയമ ലംഘനങ്ങൾ കണ്ടെത്തുന്നതിനായി സർക്കാർ ഏജൻസികളുമായി സംയുക്ത ഏകോപനം തുടരുമെന്ന് അതോറിറ്റി വ്യക്തമാക്കി . നിയമ ലംഘനം ശ്രദ്ധയിൽ പെട്ടാൽ അധികൃതരെ വിവരം അറിയിക്കണമെന്നും എൽ എം ആർ എ പൊതു ജനങൾക്ക് നൽകി . തൊഴിൽ വിപണിയിലെ ലംഘനങ്ങളും ക്രമരഹിതമായ തൊഴിലുമായി ബന്ധപ്പെട്ട ഏതൊരു പരാതിയും അതോറിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.lmra.gov.bh-ലോ നാഷണൽ സജഷൻസ് ആൻഡ് കംപ്ലയിന്റ്സ് സിസ്റ്റം വഴിയോ 17506055 എന്ന നമ്പറിൽ അതോറിറ്റിയുടെ കോൾ സെന്ററിൽ വിളിച്ചോ അറിയിക്കണമെന്നും എൽ എം ആർ എ അറിയിച്ചു .







