അനധികൃത താമസം 10,000 ത്തോളം വിദേശികളെ നാടു കടത്തിയതായി എൽ എം ആർ എ

മനാമ :ബഹ്‌റൈനിൽ ഒ​രു വ​ർ​ഷ​ത്തി​നി​ടെ നി​യ​മ​വിരുദ്ധമായി കഴിഞ്ഞ പ​തി​നാ​യി​ര​ത്തോ​ളം അ​ന​ധി​കൃ​ത പ്ര​വാ​സി​ക​ളെ നാ​ടു​ക​ട​ത്തിയാതായി ലേ​ബ​ർ മാ​ർ​ക്ക​റ്റ് റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി വ്യക്തമാക്കി . 2024 മു​ത​ൽ രാ​ജ്യ​ത്തു​ട​നീ​ളം ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക​ളു​ടെ​യും സം​യു​ക്ത കാ​മ്പ​യി​നു​ക​ളു​ടെ​യും ഭാ​ഗ​മാ​യി പി​ടി​കൂ​ടി​യ വിദേശികളെയാണ് നാ​ടു​ക​ട​ത്തി​യ​ത്. എ​ൽ.​എം.​ആ​ർ.​എ പു​റ​ത്തു​വി​ട്ട പു​തി​യ ക​ണ​ക്കു​ക​ൾ അ​ന​ധി​കൃ​ത​മാ​യി രാ​ജ്യ​ത്ത് താ​മ​സി​ക്കു​ന്ന​വ​ർ​ക്കെ​തി​രാ‍യ പ​രി​ശോ​ധ​ന​ക​ളും കാ​മ്പ​യി​നു​ക​ളും കൂടുതലായി ഏർപെടുത്തിയിട്ടുണ്ടെന്നും ത​ട​ങ്ക​ലും നാ​ടു​ക​ട​ത്ത​ലും വ​ർ​ധി​ച്ചി​ട്ടു​ണ്ടെ​ന്നും വ്യക്തമാക്കി . നാ​ല് ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലു​മാ​യി എ​ല്ലാ ആ​ഴ്ച​ക​ളി​ലും പ​രി​ശോ​ധ​ന​ക​ൾ നടത്തിവരുന്നതായും അധികൃതർ വ്യക്തമാക്കി . 2024 ജ​നു​വ​രി മു​ത​ൽ 82,941 പ​രി​ശോ​ധ​ന​ക​ളും 1,172 സം​യു​ക്ത കാ​മ്പ​യി​നു​ക​ളും ന​ട​ത്തി. 3,245 നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തു​ക​യും 9,873 അ​ന​ധി​കൃ​ത തൊ​ഴി​ലാ​ളി​ക​ളെ നാ​ടു​ക​ട​ത്തു​ക​യും ചെ​യ്തു. ജൂ​ൺ 29 മു​ത​ൽ ജൂ​ലൈ 12 വ​രെ മാ​ത്രം ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക​ളി​ൽ 19 തൊ​ഴി​ലാ​ളി​ക​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യും 242 പ്ര​വാ​സി​ക​ളെ നാ​ടു​ക​ട​ത്തു​ക​യും ചെ​യ്തു.നി​യ​മ​വി​രു​ദ്ധ​മാ​യ തൊ​ഴി​ൽ​രീ​തി​ക​ളും അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ങ്ങ​ളും നി​യ​മ​ലം​ഘ​ന​ങ്ങ​ളും ശ്ര​ദ്ധ​യി​ൽ​പെ​ട്ടാ​ൽ www.lmra.gov.bh എ​ന്ന വെ​ബ്‌​സൈ​റ്റ് വ​ഴി​യോ 17506055 എ​ന്ന ന​മ്പ​റി​ൽ അറിയിക്കണമെന്നും എൽ എം ആർ എ അറിയിച്ചു