ഒമാൻ:ഒമാനിലെ പുസ്തകാസ്വാദകർക്ക് ഹരം പകർന്നു ലോകത്തിലെ ഏറ്റവും വലിയ ഫ്ലോട്ടിംഗ് പുസ്തകമേളയായ ലോഗോസ് ഹോപ്പ് മസ്‌കറ്റിലെ സുൽത്താൻ കാബൂസ് തുറമുഖത്ത് നങ്കൂരമിട്ടു.ജൂലായ് 24 വരെ കപ്പൽ മസ്ക്കറ്റിലെ സുൽത്താൻ കാബൂസ് തുറമുഖത്തുണ്ടാകും.2011 ജനുവരിയിൽ കപ്പൽ ഒമാനിൽ ആദ്യ സന്ദർശനം നടത്തിയത് .അന്താരാഷ്ട്ര ജീവകാരുണ്യ സംഘടനയായ ജർമനിയിലെ ഗുഡ് ബുക്സ് ഫോർ ഓൾ ആണ് പുസ്‌തകമേളയുടെ സംഘാടകർ . രണ്ടാഴ്ചയോളം ഇവിടെ തുടരുന്ന കപ്പലിൽ ഓരോ ദിവസവും ആയിരക്കണക്കിന് പേർക്കു സന്ദർശകർക്കാൻ അവസരം നൽക്കുന്നുണ്ട് . വൈകുന്നേരം നാലുമണിമുതൽ രാതി പത്തുമണിവരെ എല്ലാ ദിവസവും പൊതുജനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കും.12 വയസിനു താഴെയുള്ള വിദ്യാർത്ഥികൾക്ക് പ്രവേശനം സൗജന്യമാണ് .മുതിർന്നവരുടെ ടിക്കറ്റ് നിരക്ക് 500 ബൈസയാണ് .കപ്പലിലേക്ക് പോകുന്നവർക്ക് ഇന്ത്യൻ സ്കൂൾ ജിബ്രുവിലെ പാർക്കിങ്ങിൽ നിന്നും ഗതാഗത സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട് .കുട്ടികളുടെ പുസ്‌തകങ്ങൾ , അക്കാദമിക് ഗ്രന്ഥങ്ങൾ, നിഘണ്ടുക്കൾ, അറ്റ്‌ലസുകൾ എന്നിവയ്‌ക്കൊപ്പം ശാസ്ത്രം, സ്‌പോർട്‌സ്, പാചകം, കല, വൈദ്യം, ഭാഷകൾ, വിശ്വാസം എന്നിവയുൾപ്പെടെ വിവിധ വിഭാഗങ്ങളിലും വിഷയങ്ങളിലും വ്യാപിച്ചുകിടക്കുന്ന ആയിരക്കണക്കിന് പുസ്തകങ്ങൾ കപ്പലിൽ ലഭ്യമാണ്. 150-ലധികം രാജ്യങ്ങളിലായി 480 വ്യത്യസ്ത തുറമുഖങ്ങൾ സന്ദർശിച്ചാണ് കപ്പൽ യാത്ര തുടരുന്നത് . ഒമാൻ സന്ദർശിക്കുന്ന സംഘത്തിൽ 65 ലധികം വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള 350 ഓളം സന്നദ്ധപ്രവർത്തകർ ഉൾപ്പെട്ടിട്ടുണ്ട്.