മരിച്ചുപോയ അമ്മയുടെ ലോൺ അടക്കാൻ 8വയസുകാരൻ പണവുമായി കോടതിയിൽ

lon lon10വർഷം മുമ്പ് ബിസിനസ് നടത്താനായി പാറ്റ്നയിലെ അനിതാ ദേവി എന്ന സത്രിയാണ്‌ 21000 രൂപ ലോൺ എടുത്തത്. തുടർന്ന് 2വർഷം മുമ്പ് റോഡപകടത്തിൽ സുനിത മരിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്നുമായിരുന്നു ലോൺ എടുത്തത്. സുനിതയുടെ മരണത്തിന്‌ ശേഷം ഭർത്താവും ഗ്രാമം വിട്ട് പോയി. അനാഥനായി വളരുന്ന കുഞ്ഞിന്‌ അമ്മയുടെ പേരിൽ എടുത്ത ലോണിന്റെ ബാങ്ക് നോട്ടീസ് ഏതാനും ആഴ്ച്ച മുമ്പാണ്‌ കിട്ടിയത്. തുടർന്ന് ലോൺ കുടിശിക അടക്കാൻ 8വയസുകാരൻ കോടതിയിൽ എത്തി.തന്റെ അമ്മ മരിച്ചു പോയെന്നും അമ്മ എടുത്ത ലോൺ അടച്ചുതീർക്കാൻ ആണ് താൻ എത്തിയതെന്നും ബാലൻ കോടതിയിൽ പറഞ്ഞു,ഇത്രയും പണം എവിടുന്നാണെന്ന് തിരക്കിയപ്പോൾ തന്നെ നാട്ടുകാർ സഹായിച്ചതാണെന്നും ബാലൻ കോടതിയോട് പറഞ്ഞു ,കുട്ടിയുടെ പ്രായവും നിസഹായതയും ലോൺ അടക്കാൻ കാണിച്ച ആത്മാർഥതയും കണക്കിലെടുത്ത് ലോൺ തുക ഒഴിവാക്കി കൊടുക്കാൻ ബാങ്കിനോട് കോടതി നിർദ്ദേശിച്ചു.

5000 രൂപയാണ് നാട്ടുകാരിൽ നിന്നും പിരിച്ചടുത്തത് , ഈ പണവുമായി ജില്ലാ കോടതിയിൽ കുട്ടി എത്തുകയായിരുന്നു.കടം എഴുതി തള്ളാൻ നിർദ്ദേശം നല്കിയ കോടതി കുട്ടിയുടെ ആത്മാർഥതയെ ബഹുമാനിക്കുന്നതായും പറഞ്ഞു.ബാലന്റെ കടം തിരിച്ചുവീട്ടാനുള്ള ശ്രമം കണ്ട ഗ്രാമ വാസികളും പ്രോൽസാഹിപ്പിച്ചിരുന്നു. കുട്ടികൾക്ക് മാത്രമല്ല ഏറ്റവും മുതിർന്നവർക്കും സാമൂഹിക ബാധ്യതകൾ നിറവേറ്റാൻ ഈ 8വയസുകാരനിൽ നിന്നും പഠിക്കാം എന്ന് പാറ്റ്ന ലോക് അയുകത കോടതി ജഡ്ജി അഭിപ്രായപെട്ടു