മസ്കറ്റ് : രാജ്യത്ത് ഫെബ്രുവരി 11 മുതൽ 14 വരെ ന്യുന മർദം ബാധിക്കാൻ സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു ഇതിന്റെ ഭാഗമായി വടക്കൻ ഗവർണറേറ്റുകളിലും അൽ വുസ്ഥ ഗവർണറേറ്റിന്റെ ഭാഗങ്ങളിലും വ്യത്യസ്ഥ അളവിൽ മഴ ഉണ്ടായേക്കാം വാദികൾ നിറഞ്ഞു ഒഴുകാനും സാധ്യതയുണ്ട് ഒമാൻ കടൽ തീരങ്ങളിൽ തിരമാലകൾ ഉയരാനും പ്രക്ഷുബ്ദമാകാനും സാധ്യതയുണ്ടെന്നും കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു . ശക്തമായ മഴ ലഭിക്കുന്ന ഇടങ്ങളിൽ വെള്ളക്കെട്ടുകൾ രൂപപ്പെടും അലിപ്പഴ വർഷവും ഇടിമിന്നലോടെയുള്ള മഴയും ഉണ്ടാകും
മസ്കത്ത് ഉൾപ്പടെ മറ്റിടങ്ങളിൽ ആകാശം മേഘാവൃതമാകും ബുറൈമിയിൽ പുലർച്ചെ മുതൽ മൂടൽ മഞ്ഞിന് സാധ്യതയുണ്ടെന്നും കാലാവസ്ഥ മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു .