ബഹ്റൈൻ : ലുലുമാളിൽ ഈജിപ്ഷ്യൻ ഭക്ഷ്യമേള തുടക്കമായി .ഹിദ്ദ് ലുലു ഹൈപ്പർ മാർക്കറ്റിൽ നടന്ന ചടങ്ങിൽ ബഹറിനിലെ ഈജിപ്ഷൻ അംബാസഡർ യാസിർ മുഹമ്മദ് അഹ്മദ് ഷാബാൻ മേള ഉദ്ഘാടനം ചെയ്തു . പച്ചക്കറികൾ ,പഴം ,മാംസം, മത്സ്യം തുടങ്ങിയവ യുടെ പ്രത്യേക കൗണ്ടറുകൾ മേളയിലെ സവിശേഷതയാണ് . ഉദ്ഘാടനചടങ്ങിൽ ലുലു ഗ്രൂപ്പ് ഡയറക്ടർ ജൂസെർ രൂപ വാല യും മാനേജ്മെന്റ് പ്രതിനിധികളും പങ്കെടുത്തു. ഭക്ഷണമേള ഒക്ടോബർ 25 വരെ നീണ്ടു നിൽക്കും മേളയുടെ കാലയളവിൽ എല്ലാ ഈജിപ്ഷ്യൻ ഉൽപ്പന്നങ്ങൾക്കും പ്രത്യേക ഇളവ് ലഭിക്കും . ഈജിപ്ഷ്യൻ എയർലൈൻസുമായി സഹകരിച്ച് പ്രത്യേക റാഫി ളും തയാറാക്കിയതായും ലുലു ഗ്രൂപ്പ് അധികൃതർ അറിയിച്ചു