മസ്കറ്റ് : കോവിഡിനെ തുടർന്ന് ജോലിയില്ലാതെയും മറ്റും ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് സാന്ത്വനമായി ലുലു എക്സ്ചേഞ്ച് മാനേജിങ് ഡയറക്ടർ അദീബ് അഹമ്മദ്. മസ്കത്തിലെ മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യൻ മീഡിയ ഫോറവുമായി ചേർന്ന് അവശ്യസാധനങ്ങളുടെ കിറ്റുകളാണ് വിതരണം ചെയ്തത്. ആദ്യഘട്ടമായുള്ള 500 പേർക്കുള്ള കിറ്റുകളുടെ വിതരണം അവസാന ഘട്ടത്തിലാണെന്ന് മീഡിയ ഫോറം ഭാരവാഹികൾ പറഞ്ഞു. ഒരു കുടുംബത്തിന് ഒരു മാസക്കാലത്തേക്ക് ഉപയോഗിക്കാവുന്ന സാധനങ്ങൾ ആണ് കിറ്റിലുള്ളത്. സാമൂഹിക ഉത്തരവാദിത്ത പദ്ധതിയുടെ ഭാഗമായാണ് അവശ്യസാധന കിറ്റുകൾ നൽകുന്നതെന്ന് അദീബ് അഹമ്മദ് പറഞ്ഞു. സാധാരണക്കാരാണ് തങ്ങളുടെ ഇടപാടുകാരിൽ കൂടുതലും അതുകൊണ്ടാണ് ഇത്തരം പ്രവർത്തനങ്ങൾ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.ഒമാനിലെ ലുലു എക്സ്ചേഞ്ച് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ലുലു എക്സ്ചേഞ്ച് ജനറൽ മാനേജർ ലതീഷ് വിചിത്രൻ, ഡെപ്യൂട്ടി ജനറൽ മാനേജർ എഡിസൺ ഫെർണാണ്ടസ്, പബ്ലിക് റിലേഷൻ വിഭാഗം തലവൻ മുഹമ്മദ് അൽ ഖയൂമി, ബിസിനസ് വിപുലീകരണ വിഭാഗം തലവൻ അബ്ദുൽ നാസർ എന്നിവർ ചേർന്ന് ഇന്ത്യൻ മീഡിയ ഫോറം പ്രസിഡൻറ് കബീർ യൂസഫ്, ജനറൽ സെക്രട്ടറി ജയകുമാർ വള്ളിക്കാവ് എന്നിവർക്ക് കിറ്റുകൾ കൈമാറി. ട്രഷർ ചന്ദ്രശേഖർ , കോർഡിനേറ്റർ ഓ.കെ മുഹമ്മദലി , അംഗങ്ങൾ ആയ ഷഫീർ, ഇക്ബാൽ, മീരാൻ, ഷൈജു മേടയിൽ തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. കോവിഡ് ബാധിതർക്ക് ഇന്ത്യൻ മീഡിയ ഫോറം നേരത്തേ 150 ഓളം അവശ്യസാധന കിറ്റുകൾ വിതരണം നടത്തിയിരുന്നു. യു.എ.യിൽ ഇങ്ങനെ ബുദ്ധിമുട്ടിലായ ആയി ആയിരത്തിൽകൂടുതൽ തൊഴിലാളി സഹോദരങ്ങൾക്ക് ഒരു മാസത്തേക്കുള്ള ഭക്ഷണ സാധനങ്ങൾ അടങ്ങിയ കിറ്റുകൾ വിതരണം ചെയ്തത് ലുലു ഫൈനാൻഷ്യൽ ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദും ലുലു ഗ്രൂപ് ചെയർമാൻ എം എം എ യൂസഫലിയുടെ പുത്രിയും സാമൂഹ്യ പ്രവർത്തകയുമായ ശ്രീമതി ഷഫീനയും ചേർന്ന് നയിക്കുന്ന അദീബ് & ഷഫീന ഫൌണ്ടേഷൻ നാട്ടിലെ സാമൂഹ്യ സാംസ്ക്കാരിക ജീവകാരുണ്യ മേഖലയിൽ മികച്ച സാമൂഹിക പ്രവർത്തനങ്ങൾ ചെയ്തുവരുന്നുണ്ട്