ഒറ്റ ക്ലിക്കിൽ പണമയക്കാം : ലുലുമണി ആപ്പ് ലൂടെ

മസ്​കറ്റ് ​: ഒമാനിലെ പ്രമുഖ ധനവിനിമയ സ്ഥാപനമായ ലുലു എക്​സ്​ചേഞ്ചി​ന്റെ മൊബൈൽ ആപ്പായ ‘ലുലു മണി’ വഴി ഇനി ഡെബിറ്റ്​ കാർഡ്​ ഉപയോഗിച്ചും പണമയക്കാം. കോവിഡ്​ മൂലം രാജ്യത്തെ മണി എക്​സ്​ചേഞ്ചുകൾ അടഞ്ഞുകിടക്കുന്ന സാഹചര്യത്തിൽ ഉപഭോക്​താക്കൾക്ക്​ കൂടുതൽ എളുപ്പത്തിൽ പണമയക്കാൻ​ സൗകര്യമേർപ്പെടുത്തുന്നതി​ന്റെ ഭാഗമായാണ് ഈ സംവിധാനം​. സാധാരണ എക്​സ്​ചേഞ്ചിലെ പോലെ നിശിത വർക്കിംഗ് ടൈം ഇല്ലാതെ ദിവസത്തി​ന്റെ ഏത്​ സമയത്തും ലോകത്തിൽ എവിടേക്കും വേഗത്തിൽ പണമയക്കാൻ ഈ അപ്ലിക്കേഷൻനിലൂടെ സാദിക്കും എന്നതാണ് ഏറ്റവും വലിയ പ്രതേകത.ഡിജിറ്റൽ മാർഗങ്ങളിലൂടെ പണമയക്കുന്ന നടപടിക്രമങ്ങൾ ലഘൂകരിക്കാനുള്ള സെൻട്രൽ ബാങ്ക്​ നിർദേശപ്രകാരമാണ്​ നടപടി. ഡിജിറ്റൽ റെമിറ്റൻസ്​ സേവനങ്ങൾ കൂടുതൽ ഉപഭോക്​തൃ സൗഹൃദമാക്കാൻ സെൻട്രൽ ബാങ്ക്​ മാർഗ നിർദേശങ്ങൾ പ്രശംസാർഹമാണെന്ന്​ ലുലു ഫൈനാൻഷ്യൽ ഗ്രൂപ്പ്​ മാനേജിങ്​ ഡയറക്​ടർ അദീബ്​ അഹമ്മദ്​ പറഞ്ഞു. ഉപഭോക്​താക്കൾക്ക്​ മികച്ച അനുഭവം ഒരുക്കാൻ പുതിയ സാങ്കേതിക സംവിധാനങ്ങൾ ആരംഭിക്കുന്നതിന്​ തങ്ങൾ പ്രതിജ്​ഞാബദ്ധമാണെന്നും അദീബ്​ പറഞ്ഞു. ഐഫോൺ / ആൻഡ്രോയിഡ്​ ഫോണുകളിൽ ലുലുമണി ആപ്പ്​ ഡൗൺലോഡ്​ ചെയ്യാം. നിലവിലെ ഉപഭോക്​താക്കൾക്ക്​ അവരുടെ കസ്​റ്റമർ ഐ.ഡി ഉപയോഗിച്ച്​ ലോഗിൻ ചെയ്യാം. പുതിയ ഉപഭോക്​താക്കൾക്ക്​ ഇ-കെ.വൈ.സി ( വ്യക്തികത വിവരങ്ങൾ) നടപടിക്രമങ്ങൾ സെൻട്രൽ ബാങ്ക്​ നിർദേശപ്രകാരം ബ്രാഞ്ചുകൾ തുറക്കുന്നത്​ വരെ ലഘൂകരിച്ചിട്ടുണ്ട്​. പണം അയ​ക്കേണ്ടയാളുടെ വിവരങ്ങൾ നൽകിയ ശേഷം ഡെബിറ്റ്​ കാർഡ്​ വിവരങ്ങൾ കൂടി നൽകിയാൽ പണമയക്കാം.പണം അക്കൗണ്ടിൽ ക്രെഡിറ്റ്​ ആയാൽ രണ്ടുപേർക്കും എസ്​.എം.എസ്​ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്​: www.luluexchange.com/oman വെബ്​സൈറ്റ്​ സന്ദർശിക്കുക. ഫോൺ: 968 9707 7214. ഇമെയിൽ: info@om.luluexchange.com

ലുലു ഫൈനാൻഷ്യൽ ഗ്രൂപ്പ്​ മാനേജിങ്​ ഡയറക്​ടർ അദീബ്​ അഹമ്മദ്​