യുഎഇ സിഎസ്‌ഐ ദേവാലയത്തിന് ഒരു കോടി രൂപ സഹായം നല്‍കി ലുലു ഗ്രൂപ്പ് ചെയര്‍മാൻ എം എ യൂസഫലി

By : Mervin Karunagapally

ദുബായ് :  അബുദാബിയില്‍ നിര്‍മ്മിക്കുന്ന സി.എസ്.ഐ (ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ ) ദേവാലയത്തിന് വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം എ യൂസഫലി സഹായം  നൽകി . ദേവാലയത്തിന്റെ നിര്‍മ്മാണത്തിലേക്കായി ഒരു  കോടി രൂപ  (അഞ്ച് ലക്ഷം  യൂ എ ഇ  ദിർഹം  ) യൂസഫലി നല്‍കിയത്. അബുദാബി സിഎസ്ഐ പാരിഷ് വികാരി റവ: ലാല്‍ജി എം. ഫിലിപ്പ് യൂസഫലിയില്‍ നിന്ന് തുക ഏറ്റുവാങ്ങി.ചടങ്ങിൽ   സിഎസ്‌ ഐ മധ്യകേരള മഹാഇടവക ബിഷപ്പ് റൈറ്റ് റവ: ഡോ: മലയില്‍ സാബു കോശി ചെറിയാന്‍   ഓണ്‍ ലൈനായി പങ്കെടുത്തു.  എല്ലാ മതവിഭാഗങ്ങളുടെയും ആരാധനാലയങ്ങളുള്ള യുഎഇയില്‍ വ്യത്യസ്ത മതക്കാര്‍ക്ക്  പരസ്പരം  സഹകരണത്തോടെ കഴിയാനുള്ള സാഹചര്യമാണ് ഭരണാധികാരികള്‍ ഉറപ്പ് നല്‍കുന്നതെന്ന് എംഎ യൂസഫലി പറഞ്ഞു.