മനാമ : ബഹ്‌റൈൻ ഗുദൈബിയയിൽ പത്താമത്തെ ഹൈപ്പർമാർക്കറ്റ് പ്രവർത്തനം ആരംഭിച്ചു . ഡെപ്യൂട്ടി പ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല അൽ ഖലീഫ ഉത്‌ഘാടനം നിർവഹിച്ചു .ചടങ്ങിൽ ലുലു ഗ്രൂപ്പ് ഇൻറ്റർനാഷണൽ ചെയർമാൻ എം.എ യൂസഫലി മന്ത്രിമാരും വിശിഷ്ട വ്യക്തികളും മുതിർന്നവരും ലുലു ഗ്രൂപ്പിന്റെ മാനേജ്മെന്റ് പ്രതിനിധികളും പങ്കെടുത്തു . 40,000 ച.അടിയിൽ രണ്ടു നിലകളിൽ ആയി ഡിപ്പാർട്ട്‌മെന്റ് സ്റ്റോർ, ലുലു കണക്ട്, ഡിജിറ്റൽ, ഇലക്ട്രോണിക്‌സ് ഹബ്ബ്, ലുലു ഫാഷൻ പ്രശസ്തമായ ഹൈ-സ്ട്രീറ്റ് ഫാഷൻ ഔട്ട്ലെറ്റ്. മാംസവും കടൽ ഭക്ഷണവും മറ്റ് പലചരക്ക് അവശ്യവസ്തുക്കളുടെയും പഴങ്ങളുടെയും പച്ചക്കറികളുടെയും സെക്ഷനുകൾ ഒരുക്കിയിരിക്കുന്നു . ഗുദൈബിയയിൽ ഞങ്ങളുടെ ലുലു ഹൈപ്പർമാർക്കറ്റ് ആരംഭിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ടെന്ന് എം എ യൂസഫലി പറഞ്ഞു.ഉദ്ഘാടന ചടങ്ങിൽ തൊഴിൽ മന്ത്രി ജമീൽ ബിൻ മുഹമ്മദ് അലി ഹുമൈദാൻ, വ്യവസായ മന്ത്രി അബ്ദുല്ല ബിൻ ആദെൽ ഫഖ്രോ,മുനിസിപ്പൽ കാര്യ കൃഷി മന്ത്രി എഞ്ചിനീയർവെയ്ൽ ബിൻ നാസർ അൽ മുബാറക്,ഇന്ത്യൻ അംബാസഡർ വിനോദ് ജേക്കബ് എന്നിവർ പങ്കെടുത്തു .