“ബാക് ടു സ്കൂൾ”ക്യാമ്പയിന് തുടക്കംകുറിച്ച് ബഹ്‌റൈനിലെ ലുലുഹൈപ്പർമാർക്കറ്റുകൾ

Vidya venu

മനാമ :സ്കൂളുകൾ തുറക്കുന്നതിന്റെ ഭാഗമായി കുട്ടികൾക്കായി “ബാക് ടു സ്കൂൾ”ക്യാമ്പയിന് ബഹ്‌റൈൻ ലുലു ഹൈപ്പർ മാർക്കറ്റ് തുടക്കം കുറിച്ചു ..കഴിഞ്ഞ ദിവസം വൈകുന്നേരം ദാനാ മാളിൽ നടന്ന ഉൽഘാടന പരിപാടിയിൽ റോയൽ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ (ആർ .എച്ച്.എഫ് )നിന്നുള്ള കുട്ടികളും മുതിർന്ന ലുലു ഗ്രൂപ്പ് പ്രതിനിധികളും പങ്കെടുത്തു. കുട്ടികൾക്കായി ഒരുക്കിയ ബസ് റൈഡും വിനോദ മത്സരങ്ങളും ചടങ്ങിനു മാറ്റു കൂട്ടി .പുതിയ ബാഗ് യൂണിഫോം,ബുക്കുകൾ,സ്റ്റേഷനറി സാധനങ്ങൾ ,ലഞ്ച് ബോക്സ് കൂടാതെ ഓൺലൈൻ പഠനത്തിനാവശ്യമായ ലാപ്‌ടോപ്പുകൾ ,ഡിവൈസുകൾ ,പ്രിൻറർ ,ടാബ് ,തുടങ്ങിയവ ഓഫർ വിലയിൽ ലഭ്യമാണ് .കുട്ടികളുടെ ആരോഗ്യം ഉറപ്പാക്കുന്ന ഹൈജീൻ ഉൽപന്നങ്ങൾ തുടങ്ങി സ്കൂളുകളിലേക്ക് പോകാൻ തയ്യാറെടുക്കുന്ന കുട്ടികൾക്ക് ആവശ്യമായതെല്ലാം ഒരു കുടകീഴിൽ ഒരുക്കിയിരിക്കുകയാണ് ലുലു ഹൈപ്പർ മാർക്കറ്റ് .ബഹ്‌റൈനിലെ എല്ലാ ലുലു ഹൈപ്പർമാർക്കറ്റുകളിലും സെപ്റ്റംബർ 15 വരെ സ്കൂൾ ടൈം പ്രൊമോഷൻ ഉണ്ടാകും www.LuluHypermarket.com എന്ന വെബ്സൈറ്റ് വഴിയും അല്ലെങ്കിൽ ലുലു ഷോപ്പിംഗ് ആപ്പിലൂടെയും ഷോപ്പിംഗ് ഉത്സവത്തിൽ പങ്കെടുക്കാവുന്നതാണെന്നും അധികൃതർ അറിയിച്ചു.