ബഹ്‌റൈൻ : ലുലു ഹൈപ്പർമാർക്കറ്റ് “ഷോപ്പ് ബിഗ്” , “വിൻ ബിഗ് ” പ്രമോഷൻറെ രണ്ടാമത്തെ നറുക്കെടുപ്പ് വിജയികളെ പ്രഖ്യാപിച്ചു . നാനൂറോളം ഭാഗ്യശാലികൾ ലുലു വിന്റെ 25000 ദിനാർ വിലമതിക്കുന്ന ഷോപ്പിംഗ് കാർഡുകൾ നൽകി . രണ്ട് ഘട്ടങ്ങളിലായി 800 ഭാഗ്യശാലികളെയാണ് പ്രഖ്യാപിച്ചത് . ” ഷോപ്പ് ബിഗ് , വിൻ ബിഗ് ” എന്ന പേരിൽ അവതരിപ്പിച്ചിരിക്കുന്ന പ്രമോഷണൽ ആകെ 1,75,000 ദിനാറിന്റെ ഗിഫ്റ്റ് കാർഡുകൾ ആണ് സമ്മാനമായി നൽകുന്നത് . മാർച്ച് 25 മുതൽ ജൂലൈ 7 വരെ 5 ദിനാറിന് സാധനങ്ങൾ വാങ്ങിയാൽ നറുക്കെടുപ്പിലെക്കുള്ള റാഫിൾ ലഭിക്കും . ഭാഗ്യശാലികൾക്ക് 100 ദിനാർ മുതൽ 10 വരെയുള്ള ഗിഫ്റ്റുകൾ ലഭിക്കും . 400 വിജയികളെ വീതമാണ് രണ്ടാഴ്ചയിലൊരിക്കൽ നടക്കുന്ന നറുക്കെടുപ്പിൽ തിരഞ്ഞെടുക്കുന്നത്. വിജയികൾ ലുലു ഹൈപ്പർമാർക്കറ്റിലെ കൗണ്ടറുമായി ബന്ധപ്പെടാവുന്നതാണെന്നും അധികൃതർ അറിയിച്ചു .