അബുദാബി ∙ എലിസബത്ത് രാജ്ഞിയുടെ വിയോഗത്തിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി അനുശോചനം രേഖപ്പെടുത്തി. ലോകം കണ്ട ഏറ്റവും ജനപ്രീതിയാർജ്ജിച്ച വ്യക്തിത്വമായിരുന്നു രാജ്ഞി. വികസ്വര രാജ്യങ്ങളോടുള്ള അവരുടെ ശ്രദ്ധയും ശക്തമായ വ്യക്തിത്വവും ആഗോള നേതാക്കളുമായി, പ്രത്യേകിച്ചും ജിസിസി ഭരണാധികാരികളുമായുള്ള വളരെ സൗഹാർദ്ദപരമായ ബന്ധവും കാലഘട്ടങ്ങളിലൂടെ കടന്നുപോയി.
2017-ൽ ബക്കിങ്ങാം കൊട്ടാരത്തിൽ ക്വീൻസ് അവാർഡ് നൽകി ആദരിച്ചപ്പോൾ അവരുമായുള്ള കൂടിക്കാഴ്ച ഞാൻ സ്നേഹപൂർവം ഓർക്കുന്നു. വളരെ എളിമയുള്ള വ്യക്തിയും ആർക്കും സമീപിക്കാവുന്ന ഭരണാധികാരിയുമായിരുന്നു. യുകെയിൽ മാത്രമല്ല, ലോകമെങ്ങും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്ത യഥാർഥ രാഷ്ട്രതന്ത്രജ്ഞയുടെ വിടവ് ലോകത്ത് അനുഭവപ്പെടുമെന്നും യൂസഫലി പറഞ്ഞു.