മനാമ : ബഹ്‌റൈനിലെ മുതിർന്ന സാമൂഹ്യ പ്രവർത്തകനും, ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ പ്രസിഡന്റ് സ്ഥാനം അടക്കം വിവിധ സ്ഥാനമാനങ്ങൾ വഹിച്ച എം പി രഘുവിന്റെ വിയോഗത്തിൽ ബഹ്‌റൈൻ ഒഐസിസി ദേശീയ കമ്മറ്റി അനുശോചിച്ചു. കലാ – സാംസ്കാരിക പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് അദ്ദേഹം നൽകിയ സംഭാവനകളെ ബഹ്‌റൈൻ പ്രവാസി സമൂഹം എക്കാലവും സ്മരിക്കും എന്നും ഒഐസിസി ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം, ജനറൽ സെക്രട്ടറിമാരായ ഗഫൂർ ഉണ്ണികുളം, ബോബി പാറയിൽ എന്നിവർ അനുസ്മരിച്ചു.