മനാമ: മടപ്പള്ളി സ്കൂൾ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ (മാഫ്) ബഹ്റൈൻ ചാപ്റ്റർ അൽ ഹൂറ മുബാറക് പ്ലാസയിൽ വെച്ച് നടന്ന വാർഷിക ജനറൽ ബോഡി യോഗം പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു. കാലാവധി പൂർത്തിയാക്കിയ കമ്മിറ്റിയുടെ ട്രഷറർ അനീഷ് ടി കെ യുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി വിനീഷ് വിജയൻ പ്രവർത്തന റിപ്പോർട്ടും, ട്രഷറർ അനീഷ് ടി. കെ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. തുടർന്ന് 2024-25 വർഷത്തേക്കുള്ള പുതിയ എക്സിക്യൂട്ടീവ് കമ്മറ്റിയെ ജനറൽ ബോഡി ഏകകണ്ഠമായി തെരഞ്ഞെടുത്തു.അനിൽ മടപ്പള്ളി, ശശി അക്കരാൽ എന്നിവർ ഉപദേശക സമിതി അംഗങ്ങളായ കമ്മിറ്റിയിൽ അനീഷ് ടി. കെ (പ്രസിഡണ്ട്), വിനീഷ് വിജയൻ (സെക്രട്ടറി), രൂപേഷ് ഉരാളുങ്കൽ (ട്രഷറർ) എന്നിവരുടെ നേതൃത്വത്തിൽ മുനീർ മുക്കാളി വൈസ് പ്രസിഡൻ്റും, സുരേഷ് പി.വി ജോ. സെക്രട്ടറിയായും തെരഞ്ഞെടുത്തു. മറ്റ് ഭാരവാഹികൾ : പ്രമോദ് കുമാർ (എൻ്റർടെയ്ൻമെൻ്റ് സെക്രട്ടറി), സജിത്ത് കെ.ടി, രാജൻ ഏ.കെ, സുനിൽ കെ. പി (മെമ്പർഷിപ്പ് സെക്രട്ടറി) എന്നിവർ ഉൾപ്പെടുന്ന മുപ്പത് അംഗ എക്സിക്യൂട്ടീവ് കമ്മറ്റി നിലവിൽ വന്നു.