ദോഹ : ഒമാനിലെ ദുകം പ്രത്യേക സാമ്പത്തിക മേഖലയില്‍ കര്‍വ മോട്ടേഴ്സ് നിര്‍മ്മിച്ച ബസുകളുടെ ആദ്യ ബാച്ച് ഖത്തറില്‍ എത്തിച്ചു. ദുബൈ എക്സ്പോയില്‍ കര്‍വയുടെ ബസും കാറും പ്രദര്‍ശിപ്പിച്ചിരുന്നു. ഫാക്ടറി തുടങ്ങി ഏകദേശം ഒരു മാസം തികയുന്നതിന് മുമ്പാണ് ബസുകള്‍ നിര്‍മ്മിച്ച് കയറ്റി അയച്ചു തുടങ്ങിയത്. ഈ വര്‍ഷം നടക്കുന്ന ഫിഫ ഖത്തര്‍ ലോകകപ്പില്‍ കാണികള്‍ക്ക് യാത്ര ചെയ്യാനും കര്‍വ മോട്ടോഴ്സിന്റെ ഒമാന്‍ നിര്‍മ്മിത ബസുകള്‍ ഉപയോഗിക്കും. ആദ്യ ബാച്ചിലെ 34 ബസുകളാണ് സുഹാറിലെ അല്‍ മദീനയുടെ ലോജിസ്റ്റിക് ഹബ്ബില്‍ എത്തിച്ചത്. ഇവിടെ നിന്നും ബസുകള്‍ കപ്പല്‍ വഴി ദോഹയിലെ ഹമദ് വിമാനത്താവളത്തില്‍ എത്തിക്കുകയായിരുന്നു. ജൂണ്‍ 23നാണ് കര്‍വ മോട്ടേഴ്സ് ബസ് ഫാക്ടറി ദുകം പ്രത്യേക സാമ്പത്തിക മേഖലയില്‍ തുറന്നത്.