മദീന: പുൽവാമയിൽ ഇന്ത്യൻ ജവാൻമാരുടെ ജീവൻ നഷ്ടപ്പെട്ടതിനെക്കുറിച്ചുള്ള അന്നത്തെ കാശ്മീർ ഗവർണറുടെ വെളിപ്പെടുത്തലിന്റെ സത്യാവസ്ഥയെ കുറിച്ച് പ്രധാനമന്ത്രി രാജ്യത്തോട് വെളിപ്പെടുത്തണമെന്ന് ഒ ഐ സി സി സൗദി വെസ്റ്റേൺ റീജണൽ കമ്മിറ്റി പ്രസിഡണ്ട് കെ ടി എ മുനീർ പറഞ്ഞു. രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് മദീന ഒ.ഐ.സി.സി സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. വിമാനമാർഗം ഇന്ത്യൻ ജവാന്മാർ പോകുന്നതിനു അനുവാദം ചോദിച്ചിട്ടും അതിനു അനുവദിക്കാതെ, റോഡ് മാർഗം സഞ്ചാരം ഒരുക്കി, ആവിശ്യമായ മുൻ കരുതലുകളിൽ വലിയ വീഴ്ച ഉണ്ടായിട്ടുണ്ട് എന്ന് അന്നത്തെ ഗവർണ്ണർ സത്യപാൽ മലിക് വെളിപ്പെടുത്തിയത് ഞെട്ടലുളവാക്കുന്നതാണ്. ഈ വെളിപെടുത്തൽ തെറ്റാണെങ്കിൽ അന്നത്തെ ഗവർണർക്കെതിരെ രാജ്യസുരക്ഷ്യ നിയമമനുസരിച്ച് പ്രധാനമന്ത്രി നടപടി സ്വികരിക്കണം. തീവ്ര ദേശീയത വാദം ഉയർത്തി രാജ്യത്തെ അസ്ഥിരപെടുത്തുന്ന രാഷ്ട്രീയ പ്രവർത്തനം ബി.ജെ.പിയും സംഘ്പരിവാറും അവസാനിപ്പിക്കണമെന്നും മിഡിൽ ഈസ്റ്റ് കൺവീനർ കൂടിയായ മുനീർ പറഞ്ഞു. ജനധിപത്യത്തിൽ ഭൂരിപക്ഷം കിട്ടിയെന്നു എന്നത് കൊണ്ട്, പ്രതിപക്ഷത്തെ ഗൗനിക്കണമെന്നുള്ള, അടിസ്ഥാന തത്ത്വം പോലും നിരാകരിക്കുന്ന ഭരണകൂട കൊള്ളരുതായ്മയുടെ അവസാനിക്കാത്ത ഉദാഹരണമാണ്, രാഹുൽ ഗാന്ധിയെ അയോഗ്യനാക്കുന്ന നടപടി വ്യക്തമാകുന്നതാണ് മുനീർ കൂട്ടിച്ചേർത്തു, പ്രസിഡണ്ട് ഹമീദ് പെരും പറമ്പിൽ അധ്യക്ഷത വഹിച്ചു. മജീദ് ചെറുവാടി ഗഫൂർ പട്ടാമ്പി (കെ .എം .സി.സി) മാഹിൻ മൗലവി ( മുൻ മദീന ഹജ്ജ് വെൽഫയർ പ്രസിഡണ്ട്) കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് അംഗം മജീദ് ചെറുവാടി, ബഷീർ പുൽപ്പള്ളി, നൗഷാദ് കണിയാപുരം, ഷാജി ആദിക്കാട്ടുകുളങ്ങര, നജീബ് പത്തനം തിട്ട , ഹിഫ്സു റഹ്മാൻ , തസ്ലീം കൊല്ലം , ഹനീഫ അങ്ങാടിപ്പുറം, റാഫി വി.കെ പാണ്ടിക്കടവ്, ആദിൽ ചടയമംഗലം തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെകട്ടറി മുജീബ് ചെനാത്ത് സ്വാഗതം പറഞ്ഞ ചടങ്ങിൽ ഫൈസൽ അഞ്ചൽ നന്ദി പറഞ്ഞു.