ബഹ്‌റൈൻ : പ്രമുഖ വ്യവസായിയും ബഹ്റിൻ പ്രവാസിയുമായ ഡോ. വർഗീസ് കുര്യന് മഹാത്മാ പുരസ്കാരം നൽകി ആദരിച്ചു .ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് ഈ അവാർഡ്,അദ്ദേഹത്തിന്റെ ജീവ കാരുണ്യ പൊതു പ്രവർത്തനവും മുൻ നിർത്തിയാണ് അവാർഡ് സമ്മാനിച്ചത് , അൻപത്തി രണ്ടാമത് മാന്നാർ ജലോല്സത്തവത്തോടെ അനുബന്ധിച്ചു നടന്ന ചടങ്ങിൽ ആണ് അവാർഡ് സമ്മാനിച്ചത് , ചടങ്ങിൽ മഹാത്മാ ഗാന്ധിയുടെ ചെറുമകനായ തുഷാർ ഗാന്ധിയാണ് പുരസ്കാരം സമ്മാനിച്ചത്. . ചടങ്ങിൽ രാജ്യസഭാ ഡെപ്യൂട്ടിചെയർമാൻ പി.ജെ കുര്യൻ, ആന്റോ ആന്റണി എം.പി എന്നിവരും ചടങ്ങിൽ പങ്കെടുത്തു .