മനാമ : ആസന്നമായ ലോകസഭ, നിയമസഭ ഉപ തിരഞ്ഞടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥികളെ വിജയിപ്പിക്കാൻ ഏവരും മുന്നിട്ടിറങ്ങണമെന്ന് ഐ.വൈ.സി.സി ബഹ്റൈൻ ദേശീയ കമ്മിറ്റി ആഹ്വാനം ചെയ്തു.കേരളത്തിൽ ബിജെപി ക്കും സിപിഎം നും ലീഡേഴ്സ് ഇല്ലെന്നും, ഡീലേഴ്സ് മാത്രമാണ് ഉള്ളതെന്നുമുള്ള കോൺഗ്രസ് നേതാവ് എം.എം ഹസ്സന്റെ പരാമർശം സംഘടന സ്വാഗതം ചെയ്യുന്നു. പൂരം കലക്കൽ അടക്കമുള്ള കാര്യങ്ങളിൽ സിപിഐ വരെ എതിർപ്പ് പ്രകടിപ്പിച്ചിട്ടും, മുഖ്യമന്ത്രി അടക്കമുള്ള സിപിഎം നിര പൂരം കലങ്ങിയില്ല എന്ന് പറയുന്നതിൽ തന്നെ സിപിഎം, ബിജെപി ഡീൽ വ്യക്തമാണ്.ജനാധിപത്യ വിശ്വാസികൾ ഈ വിഷയത്തെ മനസിലാക്കി തങ്ങളുടെ സമ്മതിദാനവകാശം യു.ഡി.എഫ് സ്ഥാനാർഥികൾക്ക് വോട്ട് നൽകി വിജയിപ്പിക്കാൻ തയ്യാറാവണമെന്ന് ഐ.വൈ.സി.സി ബഹ്റൈൻ അഭിപ്രായപ്പെട്ടു.നാടിന്റെ നന്മക്ക് അതാണ് ആവിശ്യം.തിരഞ്ഞടുപ്പ് പ്രചാരണാർത്ഥമായി വയനാട്, പാലക്കാട്, ചേലക്കര മണ്ഡലങ്ങളിലെ വിവിധ പ്രദേശങ്ങളിൽ ഐ.വൈ.സി.സി ബഹ്റൈൻ ഫ്ലെക്സ് ബോർഡുകൾ സ്ഥാപിക്കുമെന്നും, പ്രിയങ്ക ഗാന്ധി, രാഹുൽ മാങ്കൂട്ടത്തിൽ, രമ്യ ഹരിദാസ് എന്നിവരുടെ വിജയത്തിന് വേണ്ടി ഡിജിറ്റൽ – ഐ.ടി മേഖലകളിലൂടെ പ്രചാരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുമെന്നും, വിപുലമായ രീതിയിൽ തിരഞ്ഞടുപ്പ് കൺവൻഷനുകൾ, ഇലക്ഷൻ ക്യാമ്പയിനുകൾ നടത്തുമെന്നും, ഐ.വൈ.സി.സി ബഹ്റൈൻ ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ്, ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രെഷറർ ബെൻസി ഗനിയുഡ് എന്നിവർ അറിയിച്ചു.