ഒമാൻ : മലബാർ അടുക്കള സലാല ഓണോത്സവം 2023 എന്നപേരിൽ വിപുലമായ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു. സലാല ലുബാൻ പാലസിൽ നടന്ന ആഘോഷ പരിപാടിയിൽ ഓണപ്പാട്ട്, മോഹിനിയാട്ടം, തിരുവാതിരകളി, സിനിമാറ്റിക് ഡാന്‍സ് തുടങ്ങി കേരളത്തനിമ വിളിച്ചോതുന്നതും ദൃശ്യമനോഹരവുമായ നിരവധി കലാപരിപാടികള്‍ അരങ്ങേറി. മലബാർ അടുക്കള ചിഫ് കോഓഡിനേറ്റർ വഹീദ നിസാർ മുഖ്യാതിഥി ആയിരുന്നു. വിഭവസമൃദ്ധമായ ഓണസദ്യയൊരുക്കി മലയാളികളുടെ ഓണസങ്കല്പങ്ങളെയെല്ലാം തൊട്ടുണര്‍ത്തിയ അതിവിപുലമായ ഓണാഘോഷമാണ് സലാല മലബാർ അടുക്കള സംഘടിപ്പിച്ചത്. മലബാർ അടുക്കള കോഓഡിനേറ്റർമാരായ ഫസീല ഹാരിസ്, അസീല സലിം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. അഞ്ചൂറിലധികം ആളുകളാണ് ആഘോഷ പരിപാടികളിൽ സംബന്ധിച്ചത്