ഒരു മലയാളി കൂടി ഒമാനിൽ കോവിഡ് ബാധിച്ചു മരിച്ചു

മസ്കറ്റ് : തിരുവനതപുരം സ്വദേശി ( കുട്ടപ്പൻ) വിജയകുമാർ (51) മസ്കറ്റിൽ കോവിഡ് ബാധിച്ചു മരിച്ചു. കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ഒമാനിൽ പ്രവാസിയായിരുന്നു ഇദ്ദേഹം, ഷഫാൻ ട്രേഡിനിങ്ങിൽ ജോലിചെയ്തു വരുകയായിരുന്നു. രണ്ടാഴ്ചയായി സ്വകാര്യ ആശുപത്രിയിൽ പനിബാധിച്ചു ചികിത്സയിൽ ആയിരുന്നു. തിരുവനന്തപുരം കാരേറ്റ്, പുളിമാത്ത് സ്വദേശിയായണ്. ഭാര്യയും രണ്ടു കുട്ടികളും ഉണ്ട്.