ഡബ്ലിന്‍- മലയാളം സംഘടനയുടെ വാര്‍ഷിക പൊതുയോഗം മാര്‍ച്ച് നാല് ശനിയാഴ്ച നടത്തപ്പെടുന്നു. താലയിലെ മാര്‍ട്ടിന്‍ ഡി പോറസ് നാഷണല്‍ സ്‌കൂളില്‍(എയില്‍സ്‌ബെറി) വൈകുന്നേരം അഞ്ചു മണിക്ക് യോഗം ആരംഭിക്കും. അയര്‍ലണ്ടിലെ പ്രവാസി മലയാളികള്‍ക്കിടയില്‍ സജീവസാന്നിദ്ധ്യമായി നിലനില്‍ക്കുന്ന മലയാളം സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി വ്യത്യസ്ഥതയാര്‍ന്ന പരിപാടികള്‍ ആസൂത്രണം ചെയ്തുവരികയാണ്. മലയാളത്തിന്റെ വാര്‍ഷിക പൊതുയോഗത്തിലേക്ക് ഏവര്‍ക്കും സ്വാഗതം.