ദുബായ് : നിഴലിലൂടെ മലയാള സിനിമയിലെത്തിയ ഐസിൻ ഹാഷ് ഇനി ഹോളിവുഡിലും. ദുബായിലെ അന്താരാഷ്ട്ര മോഡലും, മലയാളിയുമായ ഐസിൻ ‘നോർത്ത് ഓഫ് ദി ടെൻ’ എന്ന ചിത്രത്തിലൂടെയാണ് ഹോളിവുഡിൽ അരങ്ങേറ്റംകുറിച്ചത്. വ്യത്യസ്തമായ കഴിവുകളുള്ള 5 സുഹൃത്തുക്കളുടെ, കഷ്ട്ടപ്പാടിന്റെയും വിജയത്തിന്റെയും കഥപറയുന്ന ഒരു കോമഡി ചിത്രമാണ് ‘നോർത്ത് ഓഫ് ദി ടെൻ’. ചിക്കാഗോയിലും അബൂദാബിയിലുമായി ചിത്രീകരിക്കുന്ന സിനിമയുടെ അബൂദാബി ഷെഡ്യൂളിലാണ് ഐസിൻ അഭിനയിച്ചത്. അമേരിക്കക്കാരനായ റെയാൻ ലാമെർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഓസ്കാർ അവാർഡ് ജേതാവ് ടെറൻസ് ജെ, ഡോൺ ബെഞ്ചമിൻ, മാറ്റ് റിഫ്, ടോസിൻ, വെസ്‌ലി ആംസ്ട്രോങ് തുടങ്ങിയവരാണ് പ്രധാന താരങ്ങൾ. നിരവധി ഇംഗ്ലീഷ്, അറബിക്ക് പരസ്യചിത്രങ്ങളിൽ അഭിനയിച്ച ഐസിൻ, കുഞ്ചാക്കോ ബോബനും നയൻതാരക്കുമൊപ്പം നിഴൽ സിനിമയിൽ ചെയ്ത ‘നിധിൻ’ എന്ന കഥാപാത്രം ഏറെ പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങിയിരുന്നു. നിഴൽ തെലുങ്കിലേക്ക് മൊഴിമാറ്റം ചെയ്ത ‘നീട’ ജൂലൈ ഇരുപത്തിമൂന്നിനു ഒ.ടി.ടിയിൽ റിലീസ് ചെയ്യും. അജ്‌മാൻ ഹാബിറ്റാറ്റ് സ്‌കൂളിൽ മൂന്നാം ക്‌ളാസ്സ് വിദ്യാർത്ഥിയായ ഐസിൻ, ദുബായിൽ സോഷ്യൽ മീഡിയ മാനേജരായി ജോലിചെയ്യുന്ന മലപ്പുറം നിലമ്പൂർ മൂത്തേടം സ്വദേശി ഹാഷ് ജവാദിന്റെയും, അബൂദാബിയിൽ മൈക്രോബയോളജിസ്റ്റായ കോഴിക്കോട് സ്വദേശി നസീഹയുടെയും മകനാണ്.
മലയാളത്തിന്റെ അന്തർ ദേശിയ കുട്ടി താരം ഐസിന്‍ ഹാഷ്’ നോർത്ത് ഓഫ് ദി ടെൻ നിലൂടെ ഹോളിവുഡിലേക്ക്
By : Mervin Karunagapally