മനാമ: മലയാളഭാഷയുടെ മാധുര്യം നുകര്‍ന്ന് കൊടുക്കുക എന്ന ലക്ഷ്യത്തോടെ ബഹ്റൈന്‍ സെന്റ് പോള്‍സ് മാര്‍ത്തോമാ യുവജനസഖ്യം നടത്തി വരാറുള്ള അവധിക്കാല മലയാള പഠന കളരി അക്ഷരജ്യോതി 2024 നു തുടക്കം കുറിച്ചു. മാതൃമലയാളം എന്ന ചിന്താവിഷയം ആസ്പദമാക്കി ക്രമീകരിച്ചിരിക്കുന്ന പാഠ്യപദ്ധതിയോടൊപ്പം ഗൃഹാതുരത്വം ചെറുഗാനങ്ങള്‍, കഥകള്‍, കടങ്കഥകള്‍, കവിതകള്‍, കളികള്‍ തുടങ്ങിയവയും ഉള്‍പ്പെടുത്തിയിരിക്കുന്നു.
യോഗത്തില്‍ റവ. മാത്യു ചാക്കോ (പ്രസിഡന്റ്) അധ്യക്ഷത വഹിച്ചു. യുവജന സഖ്യം ജോയിന്റെ സെക്രട്ടറിയും അക്ഷര ജ്യോതി കണ്‍വീനറുമായ ഏജി ആനി ഉമ്മൻസ്വാഗത പ്രസംഗം നടത്തി
ശ്രീ അദർശ് മാധവൻകുട്ടി (കഥാകൃത്ത്,പുസ്തകരചയിതാവ്)അക്ഷരജ്യോതി 2024 ഉദ്ഘാടനം നിര്‍വഹിച്ചു. പ്രധാന അധ്യാപകന് സാമൂവൽ അനിയൻതുടര്ന്നുള്ള ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കുകയും അദ്ദേഹം എഴുതി ചിട്ടപ്പെടുത്തിയ തീസോങ്ങ് അലപിക്കുകയും ചെയ്തു
യുവജന സഖ്യം സെക്രട്ടറി ജെഫിൻ സാനി അലക്സ് നന്ദി അറിയിച്ചു. അക്ഷര ജ്യോതിയുടെ കണ്‍വീനഴ്സ് ആയി ഏജി ആനി ഉമ്മൻ,ജെഫിൻ ഡാനി അല്കസ് എന്നിവര്‍ പ്രവർത്തിക്കുന്നു അക്ഷര ജ്യോതി ക്ലാസുകള്‍ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 11 മണി മുതല്‍ 1 മണി വരെ ആയിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.