ഇന്ത്യൻ സോഷ്യൽ ക്ലബ് ഓണാഘോഷം 21ന്

മസ്കറ്റ് :ഇന്ത്യൻ സോഷ്യൽ ക്ളബ്ബിന്റെ മലയാള വിഭാഗത്തിൻറെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾക്ക് സെപ്റ്റംബർ 21വ്യാഴാഴ്ച വൈകിട്ട് ​7.30 നു ​തിരി തെളിയും,സെപ്റ്റംബർ 21,22,23 തീയതികളിൽ അൽഫലാജ് ഹോട്ടലിലെ ‘ഗ്രാൻഡ് ഹാളിൽ’വച്ചാണ് ആഘോഷ പരിപാടികൾ നടക്കുന്നത്,മുഖ്യാതിഥിയായി ഇന്ത്യൻ സ്ഥാനപതി ശ്രീമാൻ ഇന്ദ്രമണി പാണ്ഡേയും,ഒമാൻ ഗവൺമെന്റിന്റെ പ്രതിനിധികളും ചടങ്ങുകൾക്ക് സാക്ഷ്യം വഹിക്കാൻ അൽഫലാജ് ഹാളിൽ എത്തും.മലയാള വിഭാഗത്തിന്റെ ഈ വർഷത്തെ സാഹിത്യ പുരസ്‌കാരത്തിന് അർഹനായിരിക്കുന്നത്

പ്രശസ്ത സിനിമാ സംവിധായകൻ ശ്രീ. സത്യൻ അന്തിക്കാടാണ്.കുടുംബ മൂല്യങ്ങൾ,കുടുംബ ബന്ധങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട കഥപറയുന്ന സിനിമകളാണ് സത്യനന്തികാട് സിനിമകളുടെ പ്രതേകത, ഇതാണ് അദ്ദേഹത്തെ പുരസ്‍കാര ജേതാവാക്കിയത്.​35​ വർഷത്തിലേറെ ഇന്ത്യൻ സോഷ്യൽ ക്ളബ്ബിന്റെ അധ്യക്ഷ പദവി അലങ്കരിക്കുന്നഅദ്ദേഹത്തെ ചടങ്ങിൽ വച്ച് ആദരിക്കും.ആഘോഷ രാവുകൾക്കു മിഴിവേകാൻ ആദ്യ രണ്ടു ദിനങ്ങളിൽ കേരളത്തനിമയുള്ള നിറപ്പകിട്ടാർന്ന വിവിധ കലാപരിപാടികൾ അവതരിപ്പിക്കുന്നുണ്ട്. കാണികളുടെ കണ്ണും കരളും കവരുന്ന വിസ്മയ കാഴ്ചകളുടെ ഒരു പൂരം തന്നെയായിരിക്കും ഈ കലാപരിപാടികൾ എന്ന് ക്ലബ് അധികൃതർ പറഞ്ഞു. മൂവായിരം പേർക്കുള്ള വിഭവ സമൃദ്ധമായ ഓണസദ്യയോടെയാവും 23 ന് ശനിയാഴ്ച്ച ഇത്തവണത്തെ ഓണാഘോഷ പരിപാടികൾ സമാപിക്കുക.